തദ്ദേശ തെരഞ്ഞെടുപ്പ് : സംസ്ഥാനത്തെ ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു

Date:

തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലാണ് ഞായറാഴ്ച പരസ്യ പ്രചാരണസമാപനത്തോട് അനുബന്ധിച്ച് കൊട്ടിക്കലാശം നടന്നത്. പ്രചാരണത്തിൽ പരമാവധി ആവേശം നിറച്ചുകൊണ്ടാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും കൊട്ടിക്കലാശം പൂർത്തിയാക്കിയത്. തെക്കൻ ജില്ലകളിൽ വിധിയെഴുത്ത് ഡിസംബർ ഒമ്പതിന് ചൊവ്വാഴ്ചയാണ്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ്‌ ജില്ലകളിൽ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബർ 13 ശനിയാഴ്ചയാണ് വോട്ടെണ്ണൽ.

ഇടുക്കിയിലെ കട്ടപ്പനയിൽ എൽഡിഎഫും എൻഡിഎയും
ശനിയാഴ്ച തന്നെ കൊട്ടിക്കലാശം നടത്തിയിരുന്നു. . ഞായറാഴ്ച കട്ടപ്പനയിലെ കടകൾക്ക് അവധിയായതിനാലാണ് ഒരു ദിവസം മുൻപെ കൊട്ടിക്കലാശം നടത്തിയത്. യുഡിഎഫ് കൊട്ടിക്കലാശം ഞായറാഴ്ച വൈകിട്ട് സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐഎഫ്എഫ്കെ സ്ക്രീനിംഗിനി‌ടെ സംവിധായകൻ അപമര്യാദയായി പെരുമാറി;  മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്ര പ്രവർത്തക

തിരുവനന്തപുരം : ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന...

ഇന്ത്യയിലെ ചൈനീസ് എംബസി വിസ അപേക്ഷാ സംവിധാനം ആരംഭിക്കുന്നു ; ഡിസംബർ 22 ന് തുടക്കമാകും

ന്യൂഡൽഹി : ഓൺലൈൻ വിസ അപേക്ഷാ സംവിധാനം   ഔദ്യോഗികമായി ആരംഭിക്കാനൊരുങ്ങി ഇന്ത്യയിലെ...