അര്‍ജുനെ കണ്ടെത്തൽ ഗൗരവമുള്ള വിഷയം – കര്‍ണ്ണാടക ഹൈക്കോടതി ; കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾക്ക് നാളെക്കകം മറുപടി നൽകാൻ നോട്ടീസ്

Date:

ബെംഗളൂരു: കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള രക്ഷാ ദൗത്യം ഗൗരവമുള്ള വിഷയമെന്ന് കർണ്ണാടക ഹൈക്കോടതി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇരു സര്‍ക്കാരുകളോടും നാളേക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെയുള്ള രക്ഷാ ദൗത്യത്തിൻ്റെ വിവരങ്ങൾ ക‍ർണ്ണാടക ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ചു. കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

രണ്ട് മലയാളി അഭിഭാഷകരാണ് സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ച് ഹര്‍ജി പരിഗണിച്ചത്. ഇന്നലെ സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകരോട് കർണ്ണാടക ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് ഇന്ന് ഹൈക്കോടതിയിലെത്തിയത്.

അപകടം നടന്ന് അർജുനെ കാണാതായിട്ട് ഒരാഴ്ചയിലേറെയായി. അർജുനെ കൂടാതെ വേറെ രണ്ടു പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം വേണ്ടത്ര കാര്യക്ഷമമായില്ലെന്ന് തുടക്കം മുതലെ അർജുൻ്റെ കുടുംബത്തിന് ആക്ഷേപമുണ്ടായിരുന്നു. അപകട വിവരമറിഞ്ഞയുടൻ അങ്കോല പൊലീസിനെ ബന്ധപ്പെട്ടിട്ടും കാര്യക്ഷമമായ രക്ഷാപ്രവർത്തനം ഉണ്ടായില്ലെന്നതാണ് അർജുന്‍റെ കുടംബത്തിൻ്റെ സങ്കടം. രണ്ടുദിവസം അവര്‍ വെറുതെ കളഞ്ഞെന്ന് അര്‍ജുന്റെ അമ്മ ഷീല പരിഭവമുന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ബുംറയുടെ മികവിൽ ദക്ഷിണാഫ്രിക്കയെ ആദ്യ ദിനം തന്നെ പുറത്താക്കി ഇന്ത്യ

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 159-ന് പുറത്ത്. അഞ്ചു വിക്കറ്റ്...

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികാ സമർപ്പണം വെള്ളിയാഴ്ച മുതൽ

തിരുവനന്തപു : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളളനാമനിർദ്ദേശ പത്രികാ സമർപ്പണം നവംബർ 14...

ഡല്‍ഹി സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ വീട്  ഇടിച്ചുനിരത്തി സുരക്ഷാസേന

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ ഉമർ മുഹമ്മദ്...