ബോംബ്ഭീഷണി: ന്യൂയോർക്ക് – ഡൽഹി വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു

Date:

ന്യൂയോർക്ക് :  ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസിന്റെ വിമാനം റോമിലേക്ക് വഴിതിരിച്ചു വിട്ടു. വിമാനത്തിനുനേരേയുണ്ടായ ബോംബ്ഭീഷണിയെ തുടർന്നാണിത്. ശനിയാഴ്ച വൈകുന്നേരം എട്ടേകാലിനാണ് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ നിന്ന് എ.എ. 292 വിമാനം യാത്രതിരിച്ചത്. ഞായറാഴ്ച ഇറ്റലിയിലെ ലിയൊണാഡോ ഡാവിഞ്ചി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. സുരക്ഷാ പരിശോധനയ്ക്കുശേഷമാകും ഇന്ത്യയിലേക്ക് യാത്രതിരിക്കുകയെന്ന് എയൽലൈൻസ് അറിയിച്ചു.

ഇ മെയിൽ വഴിയാണ് ബോംബ്ഭീഷണി സന്ദേശം എത്തിയത്. വിമാനം റോമിൽ സുരക്ഷിതമായി ഇറങ്ങിയതായും പരിശോധനയ്ക്ക് വിധേയമാക്കിയതായും തിങ്കളാഴ്ച ഡൽഹിയിലേക്കുള്ള യാത്ര തുടരുമെന്നും എയർലൈൻസ് അറിയിച്ചു.
199 യാത്രക്കാരാണ് വിമാനത്തിലുള്ളത്. കാസ്പിയൻ കടലിന് മുകളിലുള്ളപ്പോഴാണ് വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചത്.  ഇമെയിൽ വഴിയാണ് ഭീഷണി ലഭിച്ചതെന്നും പിന്നീട് അത് അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

Share post:

Popular

More like this
Related

മാർപാപ്പയുടെ ആരോഗ്യനിലയിൽ മാറ്റമില്ല ;   ഓക്സിജൻ നൽകുന്നത് തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ...

ചാനല്‍ ചര്‍ച്ചയിൽ മതവിദ്വേഷ പരാമർശം ; കോടതിയില്‍ കീഴടങ്ങി പി സി ജോർജ്

കൊച്ചി : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ കോടതിയില്‍ കീഴടങ്ങി...