മലപ്പുറത്ത് സ്‌കൂട്ടറില്‍ സഞ്ചരിച്ച അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; വെട്ടിയത് ഓവര്‍ടേക്ക് ചെയ്‌ത് വന്ന ബൈക്ക് യാത്രക്കാരൻ

Date:

മലപ്പുറം ∙ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയ്‌ക്കും മകള്‍ക്കും വെട്ടേറ്റു. ദേശീയപാത തലപ്പാറ വലിയപറമ്പിൽ ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. മൂന്നിയൂര്‍ പാലക്കലില്‍ താമസിക്കുന്ന മുന്നുകണ്ടത്തില്‍ സക്കീറിന്റെ ഭാര്യ സുമി(40), മകള്‍ ഷബാ ഫാത്തിമ(17) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുകയായിരുന്നു അമ്മയും മകളും. പെട്ടെന്ന് ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത്. വലതുകൈയ്ക്ക് വെട്ടേറ്റ രണ്ടു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.

Share post:

Popular

More like this
Related

സഹായത്തിനുള്ള പ്രതിഫലം അപൂര്‍വ്വധാതുക്കളുടെ അവകാശം ; ട്രംപിന് വഴങ്ങി യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി ‘

യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിൻ്റെ സമ്മർദ്ദങ്ങൾക്ക്   വഴങ്ങി യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ...

രഞ്ജി ട്രോഫി: ആദ്യ കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് വിദര്‍ഭയെ നേരിടും

നാഗ്പൂര്‍: ചരിത്ര നേട്ടം ലക്ഷ്യമിട്ട് രഞ്ജി ട്രോഫി ഫൈനലില്‍ കേരളം ഇന്ന്...

ഇന്ത്യയോട് തോറ്റ് സെമി കാണാതെ പുറത്ത് ; അക്വിബ് ജാവേദിനെ പുറത്താക്കി പുതിയ പരിശീലകനെ തേടാൻ പാക് ക്രിക്കറ്റ് ബോര്‍ഡ്

കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയോട്  തോറ്റ്  സെമി കാണാതെ പുറത്തായ പാക്കിസ്ഥാന്‍...