യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിൻ്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി. യുക്രെയ്നെ സാമ്പത്തികമായും സൈനികമായും സഹായിച്ചതിനുള്ള പ്രതിഫലമായി ട്രംപ് ആവശ്യപ്പെട്ടത് യുക്രെയ്നിലെ അപൂര്‍വ്വധാതുക്കളുടെ അവകാശം. അമേരിക്ക മുന്നോട്ടുവെച്ച കരാർ, ഉപാധികളോടെ യുക്രെയ്ൻ അംഗീകരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ അമേരിക്കയും യുക്രെയ്നും ധാതുകരാറിൽ ധാരണയായതായി റിപ്പോർട്ട്
ഭാവിയിലെ അമേരിക്കന്‍ സുരക്ഷാ ഗ്യാരണ്ടികള്‍ ഉറപ്പാക്കുന്നതിനായി സെലന്‍സ്‌കി യുക്രെയ്നിന്റെ പ്രകൃതിവിഭവങ്ങള്‍ അമേരിക്കയുമായി പങ്കിടാമെന്ന് വാഗ്ദാനം നല്‍കി. എന്നാല്‍, സുരക്ഷാ ഗ്യാരണ്ടികളില്ലാതെ, ഒരു കരട് കരാറില്‍ ഒപ്പിടാന്‍ സെലന്‍സ്‌കി പിന്നീട് വിസമ്മതിച്ചായും അറിയുന്നു.