രഹസ്യ ചർച്ചകൾക്കുള്ള ഔദ്യേഗിക പ്ലാറ്റ്‍ഫോമിലൂടെ ലൈംഗിക സംഭാഷണം; 100 രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് യുഎസ്

Date:

Tulsi Gabbard (Image Courtesy : X)

വാഷിങ്ടൺ : സർക്കാരിന്റെ ഔദ്യോഗിക ചാറ്റ് പ്ലാറ്റ്ഫോമിൽ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളിൽ ഏർപ്പെട്ടതിന് 100 രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് യുഎസ്. ദേശീയ രഹസ്യാന്വേഷണ വിഭാഗം സെക്രട്ടറി തുൾസി ഗബ്ബാർഡാണ് ഇക്കാര്യം അറിയിച്ചത്. 15 ഏജൻസികളിലെ ഉദ്യോഗസ്ഥരുടെ സുരക്ഷാ അനുമതികളും റദ്ദാക്കി. ദേശീയ സുരക്ഷാ ഏജൻസി (എൻ‌എസ്‌എ) കൈകാര്യം ചെയ്യുന്ന ചാറ്റ് പ്ലാറ്റ്‌ഫോം രഹസ്യ ചർച്ചകൾക്കാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതേ പ്ലാറ്റ്‌ഫോം ചില ഉദ്യോഗസ്ഥർ ലിംഗ മാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള തുറന്ന ചർച്ചകൾക്ക് ഉപയോഗിച്ചതാണ് വിവാദമായത്.

ഇത്തരം ചർച്ചകളുടെ വിശദാംശങ്ങൾ ‘സിറ്റി ജേണലിലൂടെ ക്രിസ്റ്റഫർ റൂഫോയാണ് ആദ്യമായി പുറത്തുകൊണ്ടുവരുന്നത്. തുടർന്ന്, ചർച്ചയിൽ ഉൾപ്പെട്ട എല്ലാവരെയും പുറത്താക്കാൻ തുളസി ഗബ്ബാർഡ് നിർദേശിക്കുകയായിരുന്നു. ഇത് വിശ്വാസത്തിന്റെയും ഉദ്യോഗസ്ഥ മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും ഗബ്ബാർഡ് പറഞ്ഞു. ഈ സ്ഥാപനത്തോടുള്ള വിശ്വാസം പുനഃസ്ഥാപിക്കണമെങ്കിൽ ജീർണതയും അഴിമതിയും വേരോടെ പിഴുതെറിയുകയും ആയുധവൽക്കരണവും രാഷ്ട്രീയവൽക്കരണവും ഇല്ലാതാക്കുകയും ചെയ്യണമെന്നും ഗബ്ബാർഡ് പറഞ്ഞു.

18 യുഎസ് രഹാസ്യാന്വേഷണ ഏജൻസികളുടെ മേധാവിയാണ് തുളസി ഗബ്ബാർഡ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഉപദേശം നൽകുന്നതും തുൾസി ഗബ്ബാർഡാണ്.

Share post:

Popular

More like this
Related

ചാമ്പ്യന്‍സ് ട്രോഫി : അഫ്ഗാന് മുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട് ; സെമി കാണാതെ പുറത്ത്

ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ നിന്ന് സെമി കാണാതെ ഇംഗ്ലണ്ട് പുറത്ത്....

ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്; നിർമ്മാതാക്കളുടെ സമരത്തിന് പിന്തുണയുമായി ഫിലിം ചേംബർ

കൊച്ചി : താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന്...

സംഘടനകള്‍ക്ക് വഴങ്ങി ആന്റണി പെരുമ്പാവൂർ ; സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

കൊച്ചി : നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി. സുരേഷ്...