കാസര്‍ഗോഡ് മഞ്ചേശ്വരത്ത് വാഹനാപകടം; കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി, മൂന്ന് മരണം

Date:

കാസര്‍ഗോഡ് : മഞ്ചേശ്വരം ഓമഞ്ചൂരില്‍ കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി മൂന്ന് പേർ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഒരു കുടുംബത്തില്‍ പെട്ട നാല് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ്  വിവരം. കാസര്‍ഗോഡ് ബായിക്കട്ട സ്വദേശികളായ ജനാര്‍ദ്ദന മകന്‍ വരുണ്‍, ബന്ധുവായ കിഷന്‍ എന്നിവരാണ് മരിച്ചത്. രത്തന്‍ എന്ന ഇവരുടെ ബന്ധുവിനാണ് പരുക്കേറ്റത്.

കാസര്‍ഗോഡ് നിന്നും മംഗലാപുരത്തേക്ക് പോയ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കിഷനെ മംഗലാപുരത്ത് യാത്രയാക്കുന്നതിനായി പോയതാണ് കുടുംബം. പ്രദേശത്ത് റോഡ് പണി നടക്കുകയാണ്. ഡിവൈഡര്‍ സ്ഥാപിച്ചതിലടക്കം അപാകതയുണ്ടെന്നും ആരോപണമുണ്ടായിരുന്നു. അമിത വേഗത്തില്‍ വന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

Share post:

Popular

More like this
Related

ഷഹബാസ് കൊലപാതകം; ഒരു വിദ്യാർത്ഥി കൂടി അറസ്റ്റിൽ

കോഴിക്കോട് : താമരശേരി മുഹമ്മദ് ഷഹബാസിൻ്റെ ദാരുണമായ മരണത്തിൽ ഒരു വിദ്യാർത്ഥി...

കേരള ക്രിക്കറ്റ് ടീമിന് ഉജ്ജ്വല വരവേല്‍പ്പ്

തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റണ്ണറപ്പായ കേരള ടീം തിരുവനന്തപുരത്ത്...

കേരളത്തിലെ 46 റോഡുകൾ നവീകരിക്കും; സർക്കാർ 156 കോടി അനുവദിച്ചു

കേരളത്തിലെ 46 റോഡുകൾ നവീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായി 156 കോടി...

മദ്യപിക്കുന്ന പാർട്ടി അംഗങ്ങളെ പുറത്താക്കും; സംസ്ഥാന കമ്മിറ്റിയിൽ 75 കഴിഞ്ഞവർ ഉണ്ടാകില്ല’- എം.വി.ഗോവിന്ദൻ

കൊല്ലം : പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്നും മദ്യപിക്കുന്നവർ ഉണ്ടെങ്കിൽ അവരെ...