ആശാ വര്‍ക്കർമാർക്ക് കഴിഞ്ഞ വര്‍ഷത്തെ തുക നല്‍കാനില്ലെന്ന കേന്ദ്ര വാദം തെറ്റ് ; തെളിവ് നിരത്തി സംസ്ഥാന ആരോഗ്യ വകുപ്പ്

Date:

തിരുവനന്തപുരം : ആശാവര്‍ക്കേഴ്‌സിന് 2023 – 24 വര്‍ഷത്തെ തുക നല്‍കാനില്ലെന്ന കേന്ദ്രത്തിന്റെ വാദം തെറ്റെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. കോ- ബ്രാന്‍ഡിങ്ങിന്റെ പേരില്‍ 2023- 24 ല്‍ 636.88 രൂപ കേന്ദ്രം നല്‍കിയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. പണം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. അതിന് ഒക്ടോബര്‍ 28 ന് കേന്ദ്രം നല്‍കിയ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2023-24 സാമ്പത്തിക വര്‍ഷം ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. കേന്ദ്രം നല്‍കാനുള്ള 826.02 കോടിയില്‍ 189.15 കോടി മാത്രമാണ് അനുവദിച്ചത്. കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ സംസ്ഥാന വിഹിതം ഉപയോഗിച്ചാണ് എന്‍എച്ച് എം പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോയതെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ തുക കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന കേന്ദ്രത്തിന്റെ വാദത്തിനായിരുന്നു സംസ്ഥാന ആരോഗ്യവകുപ്പിന്റെ മറുപടി.

ആശ വര്‍ക്കര്‍മാരുടെ വേതനം മുടങ്ങുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആരോപണം. 938.80 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. അനുവദിച്ച തുകയേക്കാള്‍ കൂടുതലാണിതെന്നും ബജറ്റ് വിഹിതത്തിന് പുറമേ കഴിഞ്ഞ ഫെബ്രുവരിയില്‍ 120 കോടി രൂപ കേരളത്തിന് അധികമായി നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

Share post:

Popular

More like this
Related

ചോദ്യപേപ്പർ ചോർത്തിയത് തന്നെ; സ്കൂൾ പ്യൂണിനെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

മലപ്പുറം : വിവാദമായ ക്രിസ്മസ് ചോദ്യപേപ്പര്‍ ചോർത്തിയ അൺ എയ്ഡഡ് സ്കൂളിലെ...

ഷഹബാസിന്‍റെ കൊലപാതകം: ഡിജിറ്റൽ തെളിവുകൾ തേടി  മെറ്റയെ സമീപിച്ച് പോലീസ്

കോഴിക്കോട് : താമരശ്ശേരിയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഷഹബാസിൻ്റെ കൊലപാതകത്തിൽ  ഡിജിറ്റൽ...

സിനിമാ സമരത്തിൽ നിന്ന് പിൻമാറണമെന്ന് ചേമ്പറിനോട് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : സിനിമാ സമരത്തിൽ നിന്നും പിൻമാറണമെന്ന് ഫിലിം ചേംബറിനോട് മന്ത്രി...

മൂന്ന് പതിറ്റാണ്ടിന് ശേഷം സിപിഐഎം സംസ്ഥാന സമ്മേളനത്തിന് വീണ്ടും കൊല്ലം നഗരം ഒരുങ്ങി; ഇന്ന് തുടക്കം,

കൊല്ലം : സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്ച കൊല്ലത്ത്  തുടക്കമാകും. മൂന്ന്...