താനൂരില്‍ നിന്ന് കാണാതായ രണ്ട് പ്ലസ്ടു വിദ്യാർത്ഥിനികളെ തേടി പോലീസ്;  24 മണിക്കൂര്‍ കഴിഞ്ഞിട്ടും വിവരമൊന്നും ലഭ്യമായില്ല

Date:

മലപ്പുറം: താനൂരില്‍ നിന്ന് രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ  കാണാതായിട്ട് 24 മണിക്കൂർ കഴിഞ്ഞു. പരാതി ലഭിച്ചയുട പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ വിവരമൊന്നും ലഭ്യമായിട്ടില്ല. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരെയാണ് ബുധനാഴ്ച രാവിലെ മുതല്‍ കാണാതായത്.

ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍ നിന്ന് ഇരുവരും സ്‌കൂളിലേക്ക് പോയിരുന്നു. എന്നാല്‍, ഇരുവരും പരീക്ഷയ്ക്ക് ഹാജരായിരുന്നില്ല. തുടര്‍ന്ന് അദ്ധ്യാപകര്‍ വീട്ടിൽ വിളിച്ച് അന്വേഷിച്ചതോടെയാണ് രണ്ടുപേരെയും കാണാനില്ലെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് മാതാപിതാക്കള്‍ താനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ഥിനികളുടെ കൈവശമുള്ള മൊബൈല്‍ ഫോണുകൾ രണ്ടും സ്വിച്ച് ഓഫ് ആണെന്നുള്ളതും താനൂര്‍ പോലീസിൻ്റെ  അന്വേഷണത്തിന് വിഘ്നമാവുകയാണ്

Share post:

Popular

More like this
Related

ഹിംസാത്മകമായ കുറ്റകൃത്യങ്ങൾക്ക് സിനിമയെ മാത്രം പഴിചാരരുത്’ – നിർമ്മാതാക്കളുടെ സംഘടന

കൊച്ചി : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഹിംസാത്മകമായ കുറ്റകൃത്യങ്ങൾക്ക് സിനിമയിലെ വയലൻസിനെ മാത്രം...

താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം; ടവർ ലൊക്കേഷൻ കോഴിക്കോട്,  രണ്ടുപേർക്കും ഒരേ നമ്പറിൽ നിന്ന് കോൾ

മലപ്പുറം : താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ്. ...

ഇന്ത്യൻ വിദേശകാര്യമന്ത്രിക്ക് നേരെ ഖലിസ്ഥാന്‍വാദികളുടെ ആക്രമണ ശ്രമം : അപലപിച്ച് ബ്രിട്ടന്‍

ലണ്ടൻ : ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനുനേരെയുണ്ടായ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമത്തെ ശക്തമായ...