ന്യൂഡൽഹി : ഡൽഹിയിൽ പകുതിയലധികം കുടുംബങ്ങളിലും കോവിഡിനു സമാനമായ വൈറൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. 54 % കുടുംബങ്ങളിലെയും ഒന്നോ രണ്ടോ അംഗങ്ങൾക്കെങ്കിലും പനി അല്ലെങ്കിൽ വൈറൽ പനിയുടെ ലക്ഷണങ്ങൾ ഉള്ളതായി ലോക്കൽ സർക്കിൾസ് സർവ്വെ വ്യക്തമാക്കുന്നു.
50 വയസ്സിനു മുകളിലുള്ളവരിലും കൊച്ചുകുട്ടികളിലുമാണു വൈറസ് അതിവേഗം പടരുന്നത്. രക്തസമ്മർദ്ദം, പ്രമേഹം, ആസ്മ, സിഒപിഡി, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉള്ളവരെയും അസുഖം ബാധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. തലവേദന, ചുമ, ക്ഷീണം, മറ്റ് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. ന്യുമോണിയയും ബ്രോങ്കൈറ്റിസും ഉള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ആശുപത്രികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡൽഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവടങ്ങളിൽ നിന്നുള്ള 13,000 പേരാണ് സർവ്വെയിൽ പങ്കെടുത്തത്. ഇതിൽ 63 % പുരുഷന്മാരും 37 % സ്ത്രീകളുമാണ്.