ചണ്ഡീഗഡ്: ഇന്ത്യൻ വ്യോമ സേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നു വീണു. ഹരിയാനയിലെ പഞ്ചകുളയ്ക്കടുത്താണ് സംഭവം. ജനവാസമുള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷിതമായി വിമാനം മാറ്റാൻ പൈലറ്റിന് കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. സിസ്റ്റം തകരാറിലായതാണ് അപകടകാരണമെന്ന് പറയുന്നു. പരിശീലന പറക്കലിനായി അംബാല എയർബേസിൽ നിന്നാണ് വിമാനം പറന്നുയർന്നത്.

നിലത്ത് ചിതറിക്കിടക്കുന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ വീഡിയോയിൽ കാണാം. ചില ഭാഗങ്ങളിൽ തീ കത്തുന്നതും വീഡിയോയിലുണ്ട്. വിമാനത്തിന് സിസ്റ്റം തകരാര്‍ ഉണ്ടായതിന് കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഐഎഎഫ് പ്രസ്താവനയിൽ അറിയിച്ചു