യൂസർ ഫീസ് പിരിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ല ; നവകേരള നയരേഖ എൽഡിഎഫിൽ ചർച്ച ചെയ്ത് നടപ്പാക്കും – എംവി ഗോവിന്ദൻ

Date:

കൊല്ലം : ജനങ്ങളിൽ നിന്ന് യൂസർ ഫീസ് പിരിക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഭവ സമാഹരണം മാത്രം ആണ് ഇപ്പോൾ തീരുമാനിച്ചത്. നവകേരള നയരേഖയെ പ്രതിനിധികൾ പിന്തുണച്ചു. എൽഡിഎഫിൽ ചർച്ച ചെയ്തശേഷം നടപ്പാക്കുമെന്നും എംവി ഗോവിന്ദൻ.

സിപിഐഎം നവകേരള നയരേഖയ്ക്ക് വൻ സ്വീകാര്യതയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. നരേഖയെ പ്രതിനിധികൾ പിന്തുണച്ചു. രേഖ സമഗ്രമാക്കാന്‍ പ്രതിനിധികള്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. കേന്ദ്രസർക്കാരിന്റെ സമ്പത്തിക ഉപരോധം മറികടക്കാൻ വിഭവസമാഹരണം ഉണ്ടാക്കണമെന്നും നിർദ്ദേശം ഉയർന്നതായി എംവി ഗോവിന്ദൻ പറഞ്ഞു. സഹകരണ മേഖലയെ വികസന നിക്ഷേപത്തിന് ഉപയോഗിക്കുമെന്നും അദേഹം വ്യക്തമാക്കി.

രേഖ അംഗീകരിച്ച ശേഷം എൽഡിഎഫിൽ കൂടി ചർച്ച ചെയ്തു സർക്കാർ നടപ്പാക്കും. സർക്കാരിനെ മികച്ചത് എന്ന് വിലയിരുത്തി. ഒന്നാം പിണറായി സർക്കാരിനേക്കാൾ മികച്ചതാണ് രണ്ടാം പിണറായി സർക്കാരെന്നും എംവി ഗോവിന്ദൻ. കേന്ദ്രം നടത്തുന്ന ചങ്ങാത്ത മുതലാളിത്തം അനുവദിക്കില്ല. കെ റെയിൽ കേന്ദ്രം അനുവദിച്ചാൽ കേരളം നടപ്പാക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...