പുകയിലയുടെയും മദ്യത്തിന്റെയും പരസ്യം ഇനി വേണ്ട’ – ബിസിസിഐക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്

Date:

ന്യൂഡൽഹി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പുകയിലയുടെയും മദ്യത്തിന്റെയും പരസ്യങ്ങള്‍ക്കും പ്രമോഷനുകള്‍ക്കും പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിസിസിഐക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. ഐപിഎല്‍ വേദികളിലും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളിലും ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിലടക്കം മദ്യത്തിന്റെയും പുകയിലയുടെയും പരസ്യങ്ങളും അതിന് പകരം വെക്കുന്നതിന്റെ പ്രമോഷനുകളും നിരോധിക്കണമെന്നാണ് നിര്‍ദ്ദേശം.

പുകയില, മദ്യം എന്നിവയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ നേരിട്ടോ അല്ലാതെയോ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് കളിക്കാരെയും, കമന്റേറ്റര്‍മാരെയും, മറ്റ് പങ്കാളികളെയും നിരുത്സാഹപ്പെടുത്തണമെന്ന് കത്തില്‍ ഐപിഎല്‍ അധികൃതരോട് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

യുവാക്കള്‍ക്ക് ക്രിക്കറ്റ് താരങ്ങള്‍ മാതൃക കാണിക്കണമെന്നും രാജ്യത്തെ ഏറ്റവും വലിയ കായിക വേദിയായ ഐപിഎല്‍, പൊതുജനാരോഗ്യ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സാമൂഹികവും ധാര്‍മ്മികവുമായ ഉത്തരവാദിത്തം നിർവ്വഹിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

Share post:

Popular

More like this
Related

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് ; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം :  വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി...

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിൽ ഇ.ഡി റെയ്ഡ് ; പരിശോധനക്ക് കേരളത്തിൽ നിന്നുള്ള സംഘവും

ചെന്നൈ :  പ്രമുഖ വ്യവസായിയും വിവാദമായഎമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ...