ശബരിമല ദർശന രീതിയിൽ മാറ്റം വരുന്നു, 20-25 സെക്കൻഡ് വരെ ഒരാൾക്ക് ദർശനം ; വിഷുവിന് പൂർണ്ണതോതിൽ നടപ്പിലാവും

Date:

ശബരിമല : ശബരിമല ദർശന രീതിയിൽ മാറ്റം വരുത്താൻ തീരുമാനമായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. കൊടിമരച്ചുവട്ടിലൂടെ ബലികല്ല് വഴി ശ്രീകോവിലിൽ എത്തി അയ്യപ്പനെ ദർശിക്കാനുള്ള സൗകര്യം ഒരുങ്ങും. മാർച്ച് 5 മുതൽ ട്രയൽ ആരംഭിക്കും. 20-25 സെക്കൻഡ് വരെ ജനത്തിന് ദർശനം കിട്ടും. വിജയിച്ചാൽ വിഷുവിന് ഇത് പൂർണ തോതിൽ നടപ്പിലാക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

ശബരിമലയിൽ ഫ്ലൈഓവർ ഒഴിവാക്കി ഭക്തർക്ക് നേരിട്ട് ദർശനം നടത്താൻ ദേവസ്വം ബോർഡ് ഒരുക്കുന്ന പുതിയ വഴിയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. താൽക്കാലിക പാതയുടെ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പതിനെട്ടാം പടി കയറി എത്തുന്ന തീർത്ഥാടകരെ നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് കടത്തിവിടാൻ കഴിയുന്നതാണ് പുതിയ സംവിധാനം.

മെയ് മാസത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി. അയ്യപ്പൻ്റെ രൂപമുള്ള സ്വർണ ലോക്കറ്റ് ഇറക്കും. ഏപ്രിൽ 1 മുതൽ ബുക്കിംഗ് ആരംഭിക്കും. വിഷുകൈനീട്ടമായി നൽകുമെന്നും പി.എസ് പ്രശാന്ത് പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ ഏകീകരിക്കും. 9 വർഷത്തിന് ശേഷമാണ് പുനരേകീകരണം. 30 ശതമാനം നിരക്ക് വർദ്ധിപ്പിക്കും. ഹൈക്കോടതി ഉത്തരവ് നേരത്തെ ഉണ്ടെന്നും പി.എസ് പ്രശാന്ത് വ്യക്തമാക്കി.

ആന എഴുന്നള്ളിപ്പിൽ തന്ത്രി സമൂഹവുമായി ചർച്ച നടത്തും. പത്തു ദിവസത്തെ ഉത്സവത്തിൽ എല്ലാ ദിവസവും ആനയെ ഉപയോഗിക്കുന്നുണ്ട്. ആന ഇണങ്ങുന്ന മൃഗമല്ല. മെരുക്കി എടുക്കുന്നതാണ്. പ്രധാനപ്പെട്ട ദിവസം അല്ലാതെ ആനയെ ഉപയോഗിക്കുന്നത് നല്ലതല്ല. ആനയുടെ പുറകെ DJ വാഹനം, ലേസർ, നാസിക് ഡോൾ എന്നിവ കൊണ്ടു പോവുന്നു. ഇതൊക്കെ നിരോധിക്കണം. ആചാരങ്ങൾ പരിഷ്ക്കരിക്കേണ്ടത് ആവശ്യമാണെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...