ലൗ ജിഹാദ് പരാമർശത്തിൽ പി സി ജോർജിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്

Date:

തൊടുപുഴ : ബിജെപി നേതാവ് പിസി ജോർജിൻ്റെ വിവാദ ലൗ ജിഹാദ് പരാമർശത്തിൽ പരാതി നൽകി  യൂത്ത് കോൺഗ്രസ്.  യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദാണ് തൊടുപുഴ പോലീസിൽ പരാതി നൽകിയത്. ലൗ ജിഹാദിൻ്റെ പേരിൽ കേരളത്തിൽ ഒരു കേസ് പോലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്നും പിസി ജോർജ് നടത്തുന്നത് കള്ള പ്രചരണമാണെന്നും പരാതിയിൽ പറയുന്നു.

ലൗ ജിഹാദിലൂടെ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ  നഷ്ടപ്പെട്ടുവെന്നും ഇതിൽ 41 പേരെ മാത്രമാണ് തിരികെ കിട്ടിയതെന്നുമാണ് പ്രസംഗത്തിൽ പിസി ജോർജ് പറഞ്ഞത്. ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണമെന്നും പിസി ജോർജ് നിർദ്ദേശിച്ചിരുന്നു. 
ഈരാറ്റുപേട്ടയിൽ കഴിഞ്ഞ ദിവസം ‘പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ടെന്നും അത് എവിടെ കത്തിക്കാൻ ആണെന്ന് അറിയാമെന്നും പക്ഷേ പറയുന്നില്ലെന്നും പിസി പറഞ്ഞു. പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടയിലായിരുന്നു പി സി ജോർജിൻ്റെ വിവാദ പരാമർശം.

ജനുവരി ആറിനാണ് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ മുസ്ലീം വിരുദ്ധ പരാമർശത്തിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തതും കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ജയിലിലായതും. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.  ഈ കേസിൽ കർശനമായ ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കെയാണ് പിസി ജോർജിൻ്റെ പുതിയ വിവാദ ‘പ്രസംഗം

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...