പാക്കിസ്ഥാൻ ട്രെയിൻ റാഞ്ചൽ: 104 പേരെ മോചിപ്പിച്ചു ; കൂടുതൽ ബന്ദികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

Date:

[ Photo Courtesy : X ]

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ തീവ്രവാദികൾ പാസഞ്ചർ ട്രെയിൻ തട്ടിക്കൊണ്ടുപോയി  ബന്ദികളാക്കി വെച്ചിരിക്കുന്ന നൂറുകണക്കിന് ആൾക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ് സുരക്ഷാസേന. ചൊവ്വാഴ്ച രാത്രി വരെ, 26 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടെ 104 ബന്ദികളെ മോചിപ്പിച്ചതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ നടപടിക്കിടെ 16 തീവ്രവാദികൾ കൊല്ലപ്പെട്ടതായി സർക്കാർ ഉടമസ്ഥതയിലുള്ള റേഡിയോ പാക്കിസ്ഥാൻ അറിയിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ബി‌എൽ‌എ, നിലവിൽ 214 പേരെ ബന്ദികളാക്കിയിട്ടുണ്ടെന്നും കുറഞ്ഞത് 30 സുരക്ഷാ ഉദ്യോഗസ്ഥരെയെങ്കിലും കൊന്നിട്ടുണ്ടെന്നും പ്രഖ്യാപിച്ചു, പാകിസ്ഥാൻ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്ത കണക്കുകൾ.

ചൊവ്വാഴ്ചയാണ് ക്വെറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് വിഘടനവാദ തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഹൈജാക്ക് ചെയ്തത്.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...