ഉത്തരം പ്രമുഖ സ്പോർട്സ് ജർണ്ണലിസ്റ്റ് ഡോ. മുഹമ്മദ് അഷ്റഫ് പറയുന്നു
റോബർട്ട് ലെവൻഡോവ്‌സ്‌കിയും പോളണ്ടും ഓസ്ട്രിയയോട് 3-1ന് തോറ്റതിന് ശേഷം വെള്ളിയാഴ്ച യൂറോ 2024 – ൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായിരുന്നു പോളണ്ട്. ടൂർണമെൻ്റിൽ തുടരാനുള്ള അവരുടെ ഏക പ്രതീക്ഷ ഫ്രാൻസിനു എതിരെയുള്ള നെതർലൻഡ്‌സ് വിജയമായിരുന്നു.
എന്നാൽ ഫ്രാൻസ് അവരെ ഗോൾരഹിത സമനിലയിൽ പിടിച്ചു.
അതോടെ ഗ്രൂപ്പിൽ ഓസ്ട്രീയ മൂന്നാം സ്ഥാനക്കാരാവുകയും പോളണ്ടിനു ബെസ്റ്റ് ലൂസർ ആയി അടുത്ത റൗണ്ടിൽ എത്തുവാനുള്ള അവസരം നഷ്ടമാവുകയും ചെയ്തു.
പോളണ്ട് – തങ്ങളുടെ ആദ്യ മത്സരത്തിൽ നെതർലാൻഡിനോട് 2-1 ന് തോറ്റിരുന്നു. അതോടെ അവർ
പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനക്കാരായി.
ഫ്രാൻസിനെതിരെ ചൊവ്വാഴ്ച ഡോർട്ട്മുണ്ടിൽ ഉള്ള കളി ജയിച്ചാൽ
ഗ്രൂപ്പ് ഡിയിൽ മൂന്ന് പോയിൻ്റു ലഭിക്കാം. പക്ഷേ അത് അവരെ നാലാം സ്ഥാനത്തിന് മുകളിൽ എത്തിക്കാൻ പര്യാപ്തമല്ല.
ചൊവ്വാഴ്‌ച നെതർലൻഡ്‌സിനോട് തോറ്റാൽ ഓസ്‌ട്രിയയ്‌ക്കും പോളണ്ടിനൊപ്പം 3 പോയിന്റാകും.
എന്നാൽ മികച്ച ഗോൾ വ്യത്യാസത്തിൽ പോളണ്ട് ഫിനിഷ് ചെയ്താലും
അവർ ഓസ്ട്രിയയ്ക്ക് പിന്നിലെ സ്ഥാനമുണ്ടാകൂ. കാരണം – ഫിഫ ലോകകപ്പിൽ നിന്ന് വ്യത്യസ്തമായി യുവേഫ മത്സരങ്ങളിൽ പോയിൻ്റ് നിലയിൽ തുല്യമായി
ഫിനിഷ് ചെയ്യുന്ന ടീമുകളെ വേർതിരിക്കാൻ ഉപയോഗിക്കുന്ന ടൈബ്രേക്കർ രീതിയാണ് ഹെഡ്-ടു-ഹെഡ് വിജയം.
അതിൽ പോളണ്ടിനു എതിരെ വിജയിച്ച ഓസ്ട്രിയ മുന്നിലാകും.
അതാണ് കണക്കിലെ കളി!