ടെക്സാസ്: കോപ്പ അമേരിക്കയിൽ മുൻ ചാമ്പ്യൻമാർ പ്രതിരോധ കോട്ട തീർത്ത് കളിച്ചപ്പോൾ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഗ്രൂപ്പ് എ യിലെ ചിലിയും പെറുവുമാണ് ഗോളാന്നും അടിക്കാതെ മൈതാനം വിട്ടത്. രണ്ടുടീമുകളും കാര്യമായ മുന്നേറ്റം കാഴ്ചവെക്കാതെ പോയ കളി കാണികൾക്ക് വിരസമായി.
ചിലിയുടെ എഡ്വാർഡോ വർഗാസും അലക്സിസ് സാഞ്ചേസുമൊക്കെ കളിവീരന്മാരാണെങ്കിലും പെറു തീർത്ത പ്രതിരോധക്കോട്ടയിൽ ആയുധം വെച്ച് കീഴടങ്ങി. പെറുവിന്റെ ഗോൾ പോസ്റ്റിലേക്ക് പന്തെത്തിക്കാനും ഗോൾ കണ്ടെത്താനുമായില്ല. അസുലഭമായി ലഭിച്ച അവസരങ്ങളിൽ പെറുവും ചില മുന്നേറ്റങ്ങൾക്ക് മുതിർന്നെങ്കിലും അതെല്ലാം വോൾട്ടേജ് കുറഞ്ഞ ബൾബ് കണക്കെ ശോഭ കുറഞ്ഞുപോയി. അതുകൊണ്ട് തന്നെ ലഭിച്ച പോയൻ്റിലും ആ തിളക്കകുറവുണ്ടായി – സമനില പിടിച്ചതോടെ ടീമുകൾ ഓരോ പോയന്റ് വീതം പങ്കിട്ട് തൃപ്തിപ്പെട്ടു.
ഗ്രൂപ്പ് എ യിൽ അർജന്റീനക്ക് പിറകിലായി രണ്ടു പേരുടെയും സ്ഥാനം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് പരാജയപ്പെടുത്തിയ അർജന്റീനക്ക് രണ്ട് പോയൻ്റുണ്ട്.
ReplyForward |