മഞ്ഞപ്പിത്തത്തിന്  കാരണമാകുന്നുവെന്ന കണ്ടെത്തൽ; വടകരയിൽ ആശുപത്രി അടച്ചുപൂട്ടാൻ നിർദ്ദേശം

Date:

വടകര : വടകരയിൽ നിരവധി ആളുകൾക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥലത്തെ സി.എം. ആശുപത്രി അടച്ചുപൂട്ടാൻ നഗരസഭ ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി. വീടുകളിലെ കിണറുകളിൽ അമോണിയവും കോളിഫോം ബാക്ടീരിയയും കണ്ടെത്തിയതിനെ തുടർന്നാണ്  ആശുപത്രി അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്.

ഈ ആശുപത്രിക്ക് സമീപമുള്ള 15 ഓളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. കിണറുകളിലെ വെള്ളം വീട്ടുകാർ തന്നെ പരിശോധനക്കയച്ചപ്പോഴാണ് അമോണിയയുടെ കൂടുതലാണെന്നും കോളിഫോം ബാക്ടിരിയയും കണ്ടെത്തിയത്.  

ആശുപത്രിയുടെ മലിനീകരണ പ്ലാൻ്റിൽ നിന്നും പൈപ്പിലൂടെ മലിന ജലം ഒഴുക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ആശുപത്രിയുടെ സമീപമുള്ള ഫാർമസിയുടെ മുമ്പിൽ സ്ലാബിട്ടിരിക്കുന്നതിൽ ഒരു കിണറും ഇതിലെ വെള്ളം ആശുപത്രിയിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തി. 

നഗരസഭാ അധികൃതരുടെ നടപടിയെ തുടർന്ന് ആശുപത്രിയിലെ ഒപി പരിശോധന നിർത്തിവെച്ചു. മലിനീകരണ നിയന്ത്രണ ബോർഡും സ്ഥലത്ത് പരിശോധന നടത്തി സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...