മലമ്പുഴ ഡാമിൽ 45 ഹെക്ടറിലായി മഹാശിലാ നിർമ്മിതികൾ കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ

Date:

മലമ്പുഴ: പാലക്കാട് മലമ്പുഴ ഡാമിനടുത്ത് നടത്തിയ ഉദ്ഖനനത്തില്‍ വന്‍തോതില്‍ മഹാശിലാ (മെഗാലിത്തിക് ) നിര്‍മ്മിതികള്‍ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്. ശിലാ നിര്‍മ്മിതികളുടെ ചിത്രങ്ങളും അതോടൊപ്പം ചേർത്തിട്ടുണ്ട്. 45 ഹെക്ടര്‍ ഭൂമിയിലായി വ്യാപിച്ചു കിടക്കുന്ന 110-ലേറെ മഹാശിലാ നിര്‍മ്മിതികളാണ് കണ്ടെത്തിയതെന്ന് അവകാശപ്പെടുന്നു.

മലമ്പുഴ ഡാമിലെ ദ്വീപുകള്‍ പോലുള്ള കുന്നുകളിലാണ് ശിലാ നിര്‍മ്മിതികള്‍ കണ്ടെത്തിയത്. ഭീമന്‍ ഗ്രാനൈറ്റ് ഫലകങ്ങളും പാറക്കല്ലുകളും ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരുന്നത്. ചിലത് ലാറ്ററൈറ്റ് കല്ലുകൾ കൊണ്ടാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ വെളിപ്പെടുത്തി.

പ്രാചീന കല്ലറ വിഭാഗത്തില്‍പ്പെട്ടതാണെന്നാണ് നൽകുന്ന സൂചന. കേരളത്തിലെ ആദ്യകാല ഇരുമ്പുയുഗ സമൂഹത്തെയും അവരുടെ വിശ്വാസ വ്യവസ്ഥയെയും കുറിച്ചുള്ള കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ ഈ കണ്ടെത്തലിന് സാധിക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ പറയുന്നു.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...