ഗാസയിൽ പൊലിഞ്ഞത് 50,000 മനുഷ്യജീവനുകൾ ; തീർന്നില്ല യുദ്ധക്കൊതി, രണ്ടു മാസത്തെ വെടിനിർത്തലിനു ശേഷവും ഇസ്രയേൽ – പലസ്തീൻ ജനത ബോംബാക്രമണ ഭീഷണിയിൽ തന്നെ

Date:

(എന്നും കൈമോശം വരാവുന്ന ജീവനുകൾ….. ഇസ്രായേൽ ബോംബാക്രമണത്തിൽ നിന്നും രക്ഷ തേടി ഓടുന്നവർ – Photo Courtesy : X)

ഗാസ : ഹമാസുമായി ഇസ്രയേൽ യുദ്ധം ആരംഭിച്ചിട്ട് മാസം18 തികയുന്നു. ഗാസയിൽ മാത്രം കൊല്ലപ്പെട്ടവരുടെ കണക്കെടുപ്പിൽ എണ്ണം 50,000 പിന്നിട്ടു. ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം അരലക്ഷത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയവും ഞായറാഴ്ച അറിയിച്ചിരുന്നു. രണ്ടു മാസത്തെ വെടിനിർത്തലിനു ശേഷം ഗാസയിൽ വ്യാപകമായ രീതിയിൽ ഇസ്രയേൽ ബോംബാക്രമണം നടത്തിയതോടെയാണ് മരണസംഖ്യ 50,000 തൊട്ടത്.

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 പേർ മരിച്ചതായാണ് വാർത്തകൾ പുറത്തുവന്നത്. ഇതോടെയാണ് മരണസംഖ്യ 50,021 ലേക്ക് ഉയർന്നത്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നതാണ് ദയനീയം. എന്നാൽ, യഥാർഥ മരണസംഖ്യ ഇതിലും എത്രയോ അധികമായിരിക്കാനാണ് സാദ്ധ്യത. ആയിരക്കണക്കിന് ആളുകളുടെ മൃതദേഹങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

2023 ഒക്ടോബർ 7ന് ആണ് ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം ആരംഭിച്ചത്. തെക്കൻ ഇസ്രയേലിൽ ഹമാസ് സംഘം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെട്ടിരുന്നു. 251 പേരെയാണ് ഹമാസ് അന്ന് ബന്ദികളാക്കിയത്. 2025 ജനുവരി 18ന് വെടിനിർത്തൽ കരാർ നിലവിൽ വന്നെങ്കിലും കഴിഞ്ഞ ആഴ്ച ഇസ്രയേൽ വീണ്ടും ആക്രമണം ആരംഭിക്കുകയായിരുന്നു. ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ഇസ്രയേൽ സൈനികരുടെ സാന്നിധ്യം തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഹമാസിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ജനങ്ങളെ ഒഴിപ്പിക്കുന്നതിനൊപ്പം ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാനും ഇസ്രയേൽ തീരുമാനിച്ചിട്ടുണ്ട്. ഗാസയിലെ രണ്ടു ദശലക്ഷത്തിലധികം വരുന്ന ജനസംഖ്യയിൽ ഭൂരിഭാഗം പേർക്കും സ്വന്തം വീടുകളിൽനിന്നു പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

(ക

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...