എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പിലാക്കും; യോഗ്യരായവരെ കണ്ടെത്താൻ സമിതി

Date:

തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനമാണ് സർക്കാർ നേരിട്ട് നടപ്പാക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടറാകും സംസ്ഥാനതല സമിതിയുടെ ചെയർമാൻ.

നിയമനം സംബന്ധിച്ച് സംസ്ഥാനതല സമിതി അവലോകനം നടത്തും. യോഗ്യരായവരെ കണ്ടെത്തുക ജില്ലാതല സമിതികളായിരിക്കും. ജില്ലാതല സമിതികൾ ഉദ്യോഗാർത്ഥികളുടെ പട്ടിക തയ്യാറാക്കി നിയമനത്തിന് ശുപാർശ ചെയ്യും. കമ്മിറ്റി കണ്ടെത്തുന്നവരെ നിയമിക്കാൻ മാനേജർക്ക് ബാദ്ധ്യതയുണ്ട്. യോഗ്യരായ കിട്ടുന്നില്ലെന്ന് പറഞ്ഞു മാനേജ്മെന്റുകൾ നിയമനം വൈകിപ്പിക്കുകയായിരുന്നു

എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപക നിയമനത്തില്‍ മൂന്ന് ശതമാനം ഭിന്നശേഷി നിയമനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മറ്റ് അദ്ധ്യാപക നിയമനങ്ങൾ ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നുള്ളൂ. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ മാനേജ്‌മെന്റ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനം പ്രതിസന്ധിയിലായിരുന്നു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനം പൂര്‍ത്തിയാക്കാനും യോഗ്യരായവരെ കണ്ടെത്താനും ബുദ്ധിമുട്ടാണെന്നാണ് മാനേജ്‌മെന്റ് സ്‌കൂളുകളുടെ നിലപാട്.

സർക്കാർ നിബന്ധനകൾക്കെതിരെ എന്‍എസ്എസ് അടക്കമുള്ള മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് വാങ്ങിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇവര്‍ക്ക് അനുകൂലമായി നിലപാടെടുത്തെങ്കിലും മൂന്ന് ശതമാനം സംവരണം മാറ്റിവെച്ച് മറ്റ് അദ്ധ്യാപക നിയമനം നടത്താനായിരുന്നു ഉത്തരവ്.  ഇതിന് പിന്നാലെയാണ്  മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനം നടത്താന്‍ സംസ്ഥാനതലത്തില്‍ സമിതി രൂപീകരിച്ചത്.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...