കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി). കൊച്ചി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബാബുവിനെതിരെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടേയും കേസ്.
2007 നും 2016നും ഇടയില്‍ 25.80 ലക്ഷം രൂപ ബാബു അനധികൃതമായി സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ നേരത്തെ ഈ സ്വത്ത് ഇഡി കണ്ടു കെട്ടിയിരുന്നു. ഇഡി നടപടിക്കെതിരെ ബാബു ഫയല്‍ ചെയ്ത ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. കുറ്റപത്രത്തിന്‍റെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കുമെന്ന് ബാബു അറിയിച്ചു.