അനർഹമായി കൈപ്പറ്റിയ ക്ഷേമപെൻഷൻ പലിശ സഹിതം തിരിച്ചടച്ചു ; 16 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

Date:

തിരുവനന്തപുരം : അനർഹമായി കൈവശപ്പെടുത്തിയ ക്ഷേമപെൻഷൻ പലിശ സഹിതം തിരിച്ചടച്ച 16 സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. റവന്യൂ വകുപ്പിൻ്റെ ഭാഗമായ 16 ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. ക്ഷേമപെന്‍ഷനായി കൈപ്പറ്റിയ പണം പ്രതിവർഷം 18 ശതമാനം പലിശ നിരക്കിൽ ഇവർ തിരിച്ചടച്ചതോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്. 

കഴിഞ്ഞ വർഷം ഡിസംബര്‍ 26നാണ് റവന്യൂ വകുപ്പിൽ ക്ഷേമപെൻഷൻ അനർഹമായി കൈപ്പറ്റിയ 38 സർക്കാർ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. ഇവരിൽ 22 പേർ ഇപ്പോഴും സസ്പെൻഷനിൽ തുടരുകയാണ്.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...