ഈജിപ്ത് തീരത്ത് ടൂറിസ്റ്റ് അന്തർവാഹിനി മുങ്ങി ; 6 മരണം, മരിച്ചവരിൽ 2 കുട്ടികളും

Date:

(Photo Courtesy : X)

കയ്റോ : ഈജിപ്തിലെ ചെങ്കടൽ തീരത്ത് ഹുർഗാദയിലുണ്ടായ മുങ്ങിക്കപ്പൽ അപകടത്തിൽ ആറ് പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. റഷ്യൻ വിനോദസഞ്ചാരികളാണ് മരിച്ച ആറു പേരുമെന്നാണ് റിപ്പോർട്ട്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ‘സിന്ദ്ബാദ് ‘ എന്ന് പേരുള്ള ടൂറിസ്റ്റ് അന്തർവാഹിനിയിൽ ഉണ്ടായിരുന്ന 44 പേരിൽ 29 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് റെഡ് സീ ഗവർണറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അപകടകാരണം എന്താണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് ഏകദേശം 460 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അപകടമുണ്ടായ ഹുർഗാദ. തിരക്കേറിയ വിനോദസഞ്ചാര നഗരമാണിത്.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...