മ്യാൻമറിൽ ഈറനണിയിക്കുന്ന കാഴ്ചകൾ, കെട്ടിടാവശിഷ്ടങ്ങളിൽ ഉറ്റവരെ തിരയുന്നവർ ; ഭൂകമ്പത്തിൽ മരണം 1000 കടന്നു 

Date:

നയ്പിഡോ :  വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മ്യാൻമറിപ്പോഴും വിറങ്ങിലിച്ച് നിൽക്കുകയാണ്. അതിദയനീയ കാഴ്ചകൾ കണ്ണുകളെ ഈറനണിയിക്കും. തകർന്നു വീണ കെട്ടിട്ടാവരിഷ്ടങ്ങളിൽ ഉറ്റവരെ തിരയുന്ന കുഞ്ഞുങ്ങളുടെ വാവിട്ട നിലവിളികൾ ഹൃദയം നുറുക്കും.

https://twitter.com/volcaholic1/status/1905645861876465742?t=lWb2l3NYSBXOiUa7t79PzQ&s=19

അനൗദ്യോഗിക കണക്കനുസരിച്ച് 1000 ലധികം പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്ന വാർത്ത പുറത്തുവരുമ്പോൾ തന്നെ, മരണസംഖ്യ 10,000 കവിയുമെന്നുള്ള യുഎസ് ഏജൻസിയുടെ മുന്നറിയിപ്പ് ഞെട്ടലുളവാക്കുന്നതാണ്. നിരവധി പ്രദേശങ്ങളിൽ ഇപ്പോഴും എത്തിപ്പെടാൻ കഴിയാത്തതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് റിപ്പോർട്ടുകളും ഉണ്ട്.

രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രവുമായ മണ്ടാലെയിൽ രക്ഷാപ്രവർത്തനം ഊർജിതമാണ്. കുന്നുകൂടിക്കിടക്കുന്ന അവശിഷ്ടങ്ങൾ ചികഞ്ഞി മാറ്റിയുള്ള അന്വേഷണങ്ങളിൽ ജീവൻ്റെ ഒരു കണികയെങ്കിലും ബാക്കി നിൽപ്പുണ്ടെങ്കിലോ എന്ന പ്രതിക്ഷയും ദൗത്യസേന മറച്ചു വെയ്ക്കുന്നില്ല.

ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന ഒരു കൂറ്റൻ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കുറഞ്ഞത് എട്ട് പേർ കൊല്ലപ്പെട്ടതായി മ്യാൻമറിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള എംആർടിവി പറയുന്നു. ഡസൻ കണക്കിന് തൊഴിലാളികളെ രക്ഷപ്പെടുത്തിയെങ്കിലും ഇനിയും ഏകദേശം 117 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി കരുതുന്നു.

മ്യാൻമറിലെ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം, ഭൂകമ്പത്തിൽ അഞ്ച് നഗരങ്ങളിലെയും പട്ടണങ്ങളിലെയും കെട്ടിടങ്ങൾ തകർന്നതായും യാങ്കോൺ-മണ്ടലെ എക്സ്പ്രസ് വേയിലെ ഒരു റെയിൽവേ പാലവും ഒരു റോഡ് പാലവും തകർന്നതായും വ്യക്തമാക്കുന്നു.. ശക്തമായ ഭൂകമ്പത്തെത്തുടർന്ന് മണ്ഡലയിലെ 90 വർഷം പഴക്കമുള്ള അവാ പാലം ഇറവാഡി നദിയിലേക്ക് തകർന്നു വീണു. തകർന്ന ക്ലോക്ക് ടവറിൻ്റേയും ചരിത്രപ്രസിദ്ധമായ മണ്ഡലേ കൊട്ടാരത്തിന്റെ ഭാഗങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...