ഇലക്ട്രിക് വാഹനങ്ങൾക്ക് ഏപ്രിൽ ഒന്ന് മുതൽ നികുതി കൂടും; സംസ്ഥാന മോട്ടോർ വാഹന നികുതി പുതുക്കി

Date:

തിരുവനന്തപുരം : സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവിറങ്ങി. ഇലക്‌ട്രിക് വാഹനങ്ങൾക്കും 15 വർഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കുമാണ് നികുതിയിൽ വർദ്ധനയുണ്ടായിട്ടുള്ളത്. നേരത്തെ സംസ്ഥാന ബജറ്റിൽ ഈ പ്രഖ്യാപനം നടത്തിയിരുന്നു. ഉത്തരവ് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽവരും.

15 വർഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 400 രൂപയാണ് വർദ്ധിപ്പിച്ചത്. കാറുകൾക്ക് 3200 രൂപ, 4300 രൂപ, 5300 രൂപ എന്നിങ്ങനെയാണ് വർദ്ധന. ഇതിനുപുറമേ സംസ്ഥാനത്ത് രജിസ്റ്റർചെയ്ത കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളിൽ ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകൾ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും ചെയ്തു.

സ്റ്റേജ് വാഹനങ്ങളുടെ നികുതിയിൽ കുറവുവന്നിട്ടുണ്ട്.
രജിസ്ട്രേഷൻ അഞ്ചുവർഷത്തേക്കാണ് പുതുക്കിനൽകുക. എല്ലാ ഇലക്‌ട്രിക് വാഹനങ്ങൾക്കും ഇപ്പോൾ വിലയുടെ അഞ്ചുശതമാനമാണ് നികുതിയുണ്ടായിരുന്നത്. എന്നാൽ, പുതുക്കിയതുപ്രകാരം 15 ലക്ഷം രൂപവരെയുള്ള വാഹനങ്ങൾക്ക് അഞ്ചുശതമാനമാകും ഇനി നികുതി. 15 മുതൽ 20 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് എട്ട് ശതമാനമാക്കിയും 20 ലക്ഷംമുതലുള്ള വാഹനങ്ങൾക്ക് 10 ശതമാനമാക്കിയുമാണ് നികുതി പുതുക്കിയിട്ടുള്ളത്. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ത്രീവീലറുകൾക്കും നികുതി അഞ്ചുശതമാനമായിത്തന്നെ തുടരും.

മോട്ടോർവാഹന വകുപ്പ് കഴിഞ്ഞദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഏപ്രിൽ ഒന്നുമുതലുള്ള നികുതി മാർച്ച് 31-നുമുന്നേ അടച്ചിട്ടുണ്ടെങ്കിൽ ആ വാഹനത്തിൽനിന്ന് മാറ്റം വരുത്തിയ നികുതി ഈടാക്കണമെന്നും ഇതിനായി കണക്ക് പരിശോധനയ്ക്കായി കാത്തിരിക്കേണ്ടെന്നും നിർദ്ദേശമുണ്ട്.

Share post:

Popular

More like this
Related

വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം : നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥത്ഥി മരിച്ച...

സാങ്കേതിക തകരാർ ; നടുറോഡിൽ അടിയന്തിര ലാൻഡിംഗ് ചെയ്ത് ഹെലികോപ്റ്റർ ; വഴിമാറിയത് വലിയൊരു ദുരന്തം

ഗുപ്തകാശി : പറന്നുയർന്ന് അൽപസമയത്തിനുള്ളിൽ തന്നെ നടുറോഡിൽ അടിയന്തരമായി ലാൻഡിംഗ് ചെയ്ത്സ്വകാര്യ...

ഡിജിറ്റൽ വോട്ടർ പട്ടികയും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണം: തെരഞ്ഞെടുപ്പ് കമ്മീഷനോട്  രാഹുൽ ഗാന്ധി

ന്യൂഡൽഹി : മഹാരാഷ്ട്ര പോളിംഗ് ബൂത്തുകളിലെ ഡിജിറ്റൽ വോട്ടർ പട്ടികയും വൈകുന്നേരം...