കൊച്ചിയിൽ വ്യാപക ലഹരിവേട്ട; വീട്ടിൽ സൂക്ഷിച്ച 500ഗ്രാം MDMA യുമായി പൊന്നാനിക്കാരൻ പിടിയിൽ; മരടിലും ആലുവയിലും പിടി വീണു

Date:

കൊച്ചി : കൊച്ചിയിൽ വ്യാപക ലഹരിവേട്ട. വീട്ടിൽ സൂക്ഷിച്ച 500ഗ്രാം എംഡിഎംഎ പിടികൂടി. പ്രതി പൊന്നാനി സ്വദേശി മുഹമ്മദ്‌ നിഷാദ് അറസ്റ്റിൽ. പുതുക്കലവട്ടത്ത് വീട്ടിൽ എംഡിഎംഎ സൂക്ഷിച്ചായിരുന്നു വിൽപ്പന നടത്തിയിരുന്നത്.

ഡാന്‍സാഫ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് കറുകപ്പള്ളിയിലെ വീട്ടില്‍ നിന്ന് എംഡിഎംഎ പിടികൂടുന്നത്. പുലര്‍ച്ചെ 12.30ഓടെയാണ് വീട്ടില്‍ സംഘം പരിശോധന നടത്തിയത്. രണ്ട് വര്‍ഷത്തോളമായി കുടുംബവുമായി പുതുക്കലവട്ടത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആലുവയില്‍ ഇയാള്‍ക്ക് വാട്ടര്‍ സപ്ലൈ നടത്തുന്ന പ്ലാന്റുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 20 ലക്ഷം വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്.

മരടിൽ 5 ഗ്രാം ഹെറോയിനും ആലുവ മുട്ടത്ത് 47 ഗ്രാം എംഡിഎംഎയും പിടികൂടി. മരടിയിൽ ഹെറോയ്നുമായി രണ്ട് അസാം സ്വദേശികളാണ് പിടിയിലായത്. ആലുവയിൽ പിടിയിലായ ഷാജി  മുഹമ്മദ് നിഷാദിന്റെ ബിസിനസ് പാർട്ണറാണ്. മുഹമ്മദ് നിഷാദിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...