ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി; ആളപായമില്ല

Date:

ഒഡീഷ : ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി.  കമാഖ്യ എക്സ്പ്രസ്സിന്റെ 11എസി കോച്ചുകളാണ് പാളം തെറ്റിയത്.  യാത്രക്കാർ സുരക്ഷിതർ എന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തുമെന്നും സി പി ആർ ഒ അശോക് കുമാർ മിശ്ര അറിയിച്ചു. എൻഡിആർഎഫും മെഡിക്കൽ സംഘവും സ്ഥലത്തെത്തി. കട്ടക്ക് ജില്ലയിലെ നെർ​ഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ പാളം തെറ്റിയത്. രാവിലെ 11.45 ഓടെയാണ് സംഭവം.

ഒഡിഷയിൽ ട്രെയിൻ പാളം തെറ്റിയ വിവരം ലഭിച്ചതായി അസം മുഖ്യമന്ത്രി അറിയിച്ചു. സർക്കാരുമായും റെയിൽവേയും ബന്ധപ്പെടുന്നുണ്ട് എന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അപകടം നടന്നയുടൻ തന്നെ റെയിൽവേ അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പാളം തെറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അധകൃതർ അറിയിച്ചു. സംഭവത്തിൽ പരിശോധന നടത്തിവരികയാണ്. കാമാഖ്യ എക്സ്പ്രസിലെ യാത്രക്കാരെ ഭുവനേശ്വരിൽ എത്തിക്കാൻ പ്രത്യേക ട്രെയിൻ സജ്ജമാക്കി എന്ന് റെയിൽവേ അറിയിച്ചു.

Share post:

Popular

More like this
Related

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് ; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം :  വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി...

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിൽ ഇ.ഡി റെയ്ഡ് ; പരിശോധനക്ക് കേരളത്തിൽ നിന്നുള്ള സംഘവും

ചെന്നൈ :  പ്രമുഖ വ്യവസായിയും വിവാദമായഎമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ...