കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ തിങ്കളാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
ഇത്തവണ റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്മ നസും ശരീരവും സൃഷ്‌ടാവിന്‍റെ പ്രീതിക്കായി സമര്‍പ്പിച്ച വിശ്വാസികള്‍ക്ക് .വ്രതാനുഷ്‌ഠാനത്തിന്‍റെ വിജയകരമായ വിളംബരം കൂടിയാണ് പെരുന്നാൾ ആഘോഷം.
ഇച്ഛകളെ അതിജീവിച്ച്, വാക്കിലും നോക്കിലും പ്രലോഭനങ്ങളെ തോൽപ്പിച്ചവർക്ക് സന്തോഷിക്കാനുള്ള അവസരവും. മസ്‌ജിദുകളില്‍ ഈദ് ഗാഹുകളും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. പുത്തന്‍ വസ്‌ത്രങ്ങൾ ധരിച്ചും, പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കെടുത്തും, പരസ്‌പരം ഈദ് ആശംസകൾ നേർന്നും, പ്രയാസമനുഭവിക്കുന്നവർക്ക് സഹായം നൽകിയും, സുഭിക്ഷമായ ഭക്ഷണമൊരുക്കിയുമാണ് വിശ്വാസികൾ ഈദ് ആഘോഷത്തെ സമ്പന്നമാക്കുന്നത്.
ന്യൂസ് പൊളിറ്റിക്സിൻ്റെ എല്ലാ പ്രിയപ്പെട്ടവർക്കും വായനക്കാർക്കും ഈദുൽ ഫിത്തർ ആശംസകൾ !