News Week
Magazine PRO

Company

ജസ്റ്റിസ് വർമയുടെ സ്ഥലംമാറ്റം: അലഹാബാദ് ബാർ അസോസിയേഷൻ സമരം പിൻവലിച്ചു

Date:

ന്യൂഡൽഹി : ആരോപണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ നടപടിക്കെതിരെ  ബാർ അസോസിയേഷൻ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഇന്നുമുതൽ ജോലികളെല്ലാം സാധാരണ നിലയിലേക്ക് വരും.

സ്ഥലമാറ്റ നിയമനം നൽകിയെങ്കിലും ജസ്റ്റിസ് വർമയെ ഔദ്യോഗിക ചുമതലകളിൽ നിന്ന്  മാറ്റിനിർത്തണമെന്ന സുപ്രീം കോടതി നിർദ്ദേശം മുൻനിർത്തിയും ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതിയുടെ അന്വേഷണം പൂർത്തിയാകും വരെ പണിമുടക്ക് പിൻവലിക്കണമെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യമുയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് സമരം പിൻവലിച്ചത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഔദ്യോഗികവസതിയോടു ചേർന്ന സ്റ്റോർമുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയതോടെയാണ് ജസ്റ്റിസ് വർമ വിവാദത്തിലാവുന്നത്.

Share post:

Popular

More like this
Related

നടിയെ ആക്രമിച്ച കേസ്:  സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ...

ജബൽപുരിൽ വൈദികർക്കെതിരായ അതിക്രമം : പോലീസ് കൺമുമ്പിൽ സംഭവം നടന്നിട്ടും എഫ്ഐആറിൽ പ്രതികളുടെ പേരില്ല

ന്യൂഡൽഹി : മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികരെയെും വിശ്വാസികളെയും മർദിച്ച സംഭവത്തിൽ...

131 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ

ബതിന്ഡ :  131 ദിവസത്തെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് മുതിർന്ന...