ന്യൂഡൽഹി : വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേന്ദ്രനീക്കം. ചൊവ്വാഴ്ച ബില്‍ അവതരിപ്പിക്കാനാണ് ശ്രമം. കെസിബിസിയും സിബിസിഐയും ബില്ലിനെ പിന്തുണച്ചത് പ്രതിപക്ഷത്തെ സഭയ്ക്കുള്ളില്‍ പ്രതിസന്ധിയില്‍ ആക്കിയേക്കും. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധത്തിൻ്റെ മുനയൊടിച്ച്
ബിൽ പാർലിമെൻ്റിൽ ബിൽ അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും തന്ത്രപരമായി വഖഫ് നിയമ ഭേദഗതി ബിൽ ഈ സഭാ കാലയളവില്‍ അവതരിപ്പിക്കാനാണ് നീക്കം. വഖഫ് ഭേദഗതി ബില്ലിനെ കേരള എംപിമാര്‍ അനുകൂലിക്കണമെന്ന കെസിബിസിയുടെ ആവശ്യത്തിന് പിന്നാലെയാണ് സിബിസിഐയും രംഗത്തെത്തിയത്. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടനക്കും മതേതര മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നും സിബിസിഐ വ്യക്തമാക്കി. മുനമ്പത്തെ 600ലധികം കുടുംബങ്ങളുടെ വസതികള്‍ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോര്‍ഡ് ഈ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തിയെന്നും സിബിസിഐ പറഞ്ഞു.
ഭരണഘടനയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണമെന്നും മുനമ്പം ഉള്‍പ്പടെയുള്ള ഭൂമി തര്‍ക്കങ്ങള്‍ക്ക് വഖഫ് നിയമ ഭേദഗതി ശാശ്വത പരിഹാരമായിരിക്കുമെന്നും സിബിസിഐയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണം എന്നും സിബിസിഐ വ്യക്തമാക്കി.