ഐബി ഉദ്യോഗസ്‌ഥ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പിതാവ് ; സഹപ്രവർത്തകൻ സുകാന്തിനായി ലുക്കൗട്ട് നോട്ടീസ്

Date:

തിരുവനന്തപുരം∙ പേട്ടയിൽ ട്രെയിൻ തട്ടി മരിച്ച തിരുവനന്തപുരം വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്‌ഥയെ സഹപ്രവർത്തകനായ സുകാന്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് ഉദ്യോഗസ്ഥയുടെ പിതാവ്. ഇതു സംബന്ധിച്ച തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുകാന്ത് 3.5 ലക്ഷം രൂപയോളം മകളിൽനിന്നു തട്ടിയെടുത്തെന്നും പിതാവ് ആരോപിച്ചു…

സുകാന്തിന് എതിരെ ഇതുവരെയും കേസ് റജിസ്‌റ്റർ ചെയ്ത‌ിട്ടില്ല. നിലവിലെ അന്വേഷണം തൃപ്തികരമെന്നും പിതാവ്മാ ധ്യമങ്ങളോട് പറഞ്ഞു. ഒളിവിൽ കഴിയുന്ന സുകാന്തിനെ പിടികൂടാൻ പോലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടർന്ന്  ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

മാർച്ച് 23നാണ് ഐബി ഉദ്യോഗസ്ഥ തിരുവനന്തപുരത്തെ പേട്ടയിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. കൊച്ചി വിമാനത്താവളത്തിൽ ഐബി ഉദ്യോഗസ്ഥനാണ് മലപ്പുറം സ്വദേശിയായ സുകാന്ത് സുരേഷ്. ഐബി പരിശീലന കാലത്താണ് ഇരുവരും അടുപ്പത്തിലായത്. പിന്നീട് പലവട്ടമായി ഇയാൾ ഐബി ഉദ്യോഗസ്ഥയിൽ നിന്ന് പണം വാങ്ങിയെന്നും ശമ്പളമുൾപ്പെടെ പൂർണ്ണമായും സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തെന്നുമാണ് വിവരം.

സുകാന്തുമായുള്ള അടുപ്പം ഉദ്യോഗസ്ഥ വീട്ടിൽ അറിയിക്കുകയും വീട്ടുകാർ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാഹക്കാര്യത്തിൽ നിന്ന് സുകാന്ത് ഒഴിഞ്ഞുമാറിയതിനെ തുടർന്ന് പെൺകുട്ടി മാനസിക സംഘർഷത്തിലായിരുന്നു. തുടർന്നാണ് ജോലി കഴിഞ്ഞ് വരവേ സുകാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചതിനുശേഷം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. സംഭവത്തിൽ പേട്ട പോലീസും ഐബിയും അന്വേഷണം തുടരുകയാണ്.

Share post:

Popular

More like this
Related

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് ; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം :  വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി...

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിൽ ഇ.ഡി റെയ്ഡ് ; പരിശോധനക്ക് കേരളത്തിൽ നിന്നുള്ള സംഘവും

ചെന്നൈ :  പ്രമുഖ വ്യവസായിയും വിവാദമായഎമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ...