കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള ചർച്ച പോസിറ്റീവായിരുന്നുവെന്ന് മന്ത്രി വീണ ജോർജ്

Date:

കേന്ദ്രആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ്. ചർച്ചയിൽ ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വിഷയവും മന്ത്രിക്കു മുൻപിൽ അവതരിപ്പിച്ചെന്നും വീണ ജോര്‍ജ് പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉയര്‍ത്തുന്ന കര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്രആരോഗ്യമന്ത്രി അറിയിച്ചു.

ഇന്‍സന്റീവ് കേന്ദ്രം വര്‍ദ്ധിപ്പിച്ചാല്‍ സംസ്ഥാനവും കൂട്ടുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. ആശാവര്‍ക്കര്‍മാരുമായി സംസ്ഥാന സര്‍ക്കാരിന്റെ ചര്‍ച്ച ഉണ്ടാകുമെന്നും ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോര്‍ജ് വ്യക്തമാക്കി. ആശാവര്‍ക്കര്‍മാരെ സന്നദ്ധ സേവകര്‍ എന്നത് മാറ്റി തൊഴിലാളികളായി പ്രഖ്യാപിക്കണം. അതില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത് എന്ന് മന്ത്രി പറഞ്ഞു

Share post:

Popular

More like this
Related

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് ; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം :  വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി...

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിൽ ഇ.ഡി റെയ്ഡ് ; പരിശോധനക്ക് കേരളത്തിൽ നിന്നുള്ള സംഘവും

ചെന്നൈ :  പ്രമുഖ വ്യവസായിയും വിവാദമായഎമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ...