വഖഫ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത കേരള എം.പിമാർക്കെതിരെ കത്തോലിക്ക കോൺഗ്രസ്; ‘മുനമ്പത്തെ ജനങ്ങളുടെ കണ്ണീർ കാണാത്തത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും’

Date:

കണ്ണൂർ: വിവാദ വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് ലോക്സഭയിൽ വോട്ട് ചെയ്ത കേരളത്തിൽ നിന്നുള്ള എം.പിമാരുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്. മുനമ്പത്തെ ജനങ്ങളുടെ കണ്ണീർ എം.പിമാർ കണ്ടില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ വ്യക്തമാക്കി.

എം.പിമാരുടെ പ്രതിഷേധം മുനമ്പത്തെ ജനങ്ങളുടെ ഹൃദയത്തിൽ വലിയൊരു മുറിവായി മാറി. അത് ജനങ്ങളുടെ മനസിൽ അവശേഷിക്കും. മുനമ്പത്തെ ജനതയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പുലരിയാണിത്. വഖഫ് ബോർഡിന്‍റെ അവകാശവാദങ്ങൾ കാരണം വിഷമിക്കുന്ന പലരുമുണ്ട്. അതിൽ ക്രിസ്ത്യാനികളും മുസ്ലിംകളുമുണ്ട്.

കേരളത്തിലെ എം.പിമാർക്ക് ബില്ലിനെതിരായി വോട്ട് ചെയ്യാതിരിക്കാമായിരുന്നു. പൗരന്മാരുടെ ആവശ്യമാണ് പരിഗണിക്കേണ്ടത്. അതല്ലാതെ അധികാരം നിലനിർത്താനുള്ള വഴികളല്ല തേടേണ്ടതെന്നും ഫാ. ഫിലിപ്പ് കവിയിൽ കുറ്റപ്പെടുത്തി. അതേസമയം, ബിജെപിക്ക് അനുകൂലമായ നിലപാട് സഭ സ്വീകരിച്ചിട്ടില്ലെന്ന് ഫാ. ഫിലിപ്പ്  കവിയിൽ പറഞ്ഞു. ദുരിതമനുഭവിക്കുന്ന ആളുകളുടെ പക്ഷത്താണ് നിന്നത്. ബിൽ പാസാക്കുന്നതോടെ മുനമ്പത്തെ സമരത്തിന് പരിഹാരമായെന്നും അദ്ദേഹം ചൂണ്ടിക്കട്ടി. ലോക്സഭയിൽ ഇന്നലെ സുരേഷ് ഗോപി ഒഴികെ കേരളത്തിൽ നിന്നുള്ള എം.പിമാർ വഖഫ് ഭേദഗതി  ബില്ലിനെ എതിർഞാണ വോട്ടു ചെയ്തത്.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...