നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Date:

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ അപ്പീൽ പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സിബിഐ അന്വേഷണാവശ്യം ഉയര്‍ത്തുന്നതെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിൻ്റെ നിരീക്ഷണം. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്.

കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷൻ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സിബിഐ അന്വേഷണമെന്ന് ആവശ്യം കഴിഞ്ഞ ആറ് വര്‍ഷമായി ഹർജിക്കാരൻ  ഉന്നയിച്ചില്ലെന്നും സർക്കാർ കുറ്റപ്പെടുത്തിയിട്ടുണ്ട്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം അനിവാര്യമെന്നാണ് ദിലീപിന്റെ വാദം. ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീലിൽ ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഇന്ന് അന്തിമവാദം കേൾക്കും

Share post:

Popular

More like this
Related

ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രായോഗികമായ സാഹചര്യങ്ങളിൽ കോണ്‍ഗ്രസ്സുമായി സഹകരിക്കും – സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി

തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രായോഗികമായ എല്ലാ സാഹചര്യങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരിക്കുമെന്ന്...

ജെഡിയു നേതാവിന്റെ കൊലപാതകം : 5 ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം

കൊച്ചി : തൃശൂർ നാട്ടികയിൽ ജനതാദൾ (യു) നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ...