ന്യൂഡൽഹി : ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിലെത്തി.

സുപ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ഷെയ്ഖ് ഹംദാൻ രാജ്യത്തെ നേതൃത്വവുമായും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും ഉന്നതതല ചർച്ചകൾ നടത്തും.