നടി മലൈക അറോറക്ക് വാറന്റ് ; സെയ്ഫ് അലിഖാനും വ്യവസായിയും തമ്മിലുള്ള സംഘർഷക്കേസിൽ സാക്ഷിമൊഴി നൽകാത്തതിനാണ് നടപടി

Date:

മുംബൈ : 2012ൽ മുംബൈയിലെ പഞ്ചനക്ഷത്രഹോട്ടലിൽ   എൻആർഐ വ്യവസായിയും നടൻ സെയ്ഫ് അലിഖാനും തമ്മിലുണ്ടായ സംഘർഷക്കേസിൽ നടി മലൈക അറോറയ്ക്കെതിരെ വാറൻ്റ് പുറപ്പെടുവിച്ച് കോടതി. കേസിലെ സാക്ഷിയായ നടി ഇതുവരെ മൊഴി നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണു നടപടി.

മലൈകയുടെ സഹോദരി അമൃത അറോറ നേരത്തേ കോടതിയിൽ ഹാജരാകുകയും സെയ്ഫിന് അനുകൂലമായി മൊഴി നൽകുകയും ചെയ്തിരുന്നു. വ്യവസായിയും സെയ്ഫും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പരസ്പരം മർദ്ദിക്കുകയും ചെയ്തെന്ന കേസിൽ, ഇരുകൂട്ടരും
പരാതി നൽകിയിരുന്നു. സെയ്ഫിനൊപ്പം ഭാര്യ കരീന കപൂർ, സഹോദരി കരിഷ്മ കപൂർ, മലൈക അറോറ, അമൃത അറോറ എന്നിവരാണുണ്ടായിരുന്നത്. കേസ് വീണ്ടും 29ന് പരിഗണിക്കും.

Share post:

Popular

More like this
Related

നടൻ ഷൈന്‍ ടോം ചാക്കോ എറണാകും നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ്...

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...