തഹാവൂർ റാണയെ വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലെത്തിച്ചു ; അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ

Date:

2008 ലെ മുംബൈ ഭീകരാക്രമണത്തിന് സഹായം നൽകിയതായി ആരോപിക്കപ്പെടുന്ന തഹാവൂർ റാണ (64) യെ വ്യാഴാഴ്ച ഡൽഹിയിൽ എത്തിച്ചു.   അമേരിക്കയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് വൈകുന്നേരം 6.30 ന് ഇന്ത്യയിൽ എത്തിച്ചത്.  എത്തിയ ഉടൻ തന്നെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ ) റാണയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു.

166 പേരുടെ മരണത്തിനിടയാക്കിയ 26/11ലെ മുംബൈ ഭീകരാക്രമണത്തിന് നീതി തേടിയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച ഒരു പ്രധാന നയതന്ത്രപരവും നിയമപരവുമായ വിജയമാണ് റാണയെ കൈമാറിയത്. പാലം ടെക്നിക്കൽ വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ‌ഐ‌എ) അദ്ദേഹത്തെ കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതായി സ്ഥിരീകരിച്ചു. 
വിമാനത്താവളത്തിൽ ബുള്ളറ്റ് പ്രൂഫ് വാഹനവ്യൂഹങ്ങളും സായുധ കമാൻഡോകളും നിലയുറപ്പിച്ചിരുന്നു.  ഉടൻ എൻ‌ഐ‌എ ആസ്ഥാനത്തേക്ക് കൊണ്ടുപോകും, അവിടെ അതീവ സുരക്ഷാ സെൽ ആണ് ഒരുക്കിയിട്ടുള്ളത്.

പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമായ റാണക്കെതിരെ ക്രിമിനൽ ഗൂഢാലോചന, ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യൽ, കൊലപാതകം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമുള്ള ലംഘനങ്ങൾ എന്നീ കുറ്റങ്ങളാണ്  ചുമത്തിയിരിക്കുന്നത്.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...