കൊച്ചി : കേരള കാർഷിക സർവ്വകലാശാല അനദ്ധ്യാപക വിഭാഗം ജീവനക്കാരുടെ പോസ്റ്റ് വെട്ടി കുറയ്ക്കുന്നതിന് വൈസ് ചാൻസലർ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. ഭരണസമിതി തീരുമാനം ഉണ്ടാകുന്നതു വരെ ഈ വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കരുതെന്ന് ഉത്തരവിട്ടു.
പോസ്റ്റ് വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട്
കേരള അഗ്രികൾച്ചറി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ജോൺ കോശി,സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു സി.എ ,സംസ്ഥാന ട്രഷറർ ഷിബു.എ, തൊഴിലാളികളെ പ്രതിനിധീകരിച്ച് പ്രീതി എന്നിവർ നൽകിയ കേസിലാണ് കോടതി ഉത്തരവ്.