കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Date:

കൽപ്പറ്റ : മുണ്ടക്കൈ – ചൂരല്‍മല പുന:രധിവാസത്തിനായി ഏറ്റെടുത്ത കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. പ്രതിഷേധ സമരം ഇന്നുമുതൽ ആരംഭിക്കാനാണ് തീരുമാനം. തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സമരത്തിനിറങ്ങുന്നത്.

ആനുകൂല്യ ഇനത്തില്‍ 11 കോടിക്ക് മുകളില്‍ മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് നല്‍കാനുണ്ടെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്. അതേസമയം, ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിനകത്ത് ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക എന്ന നിലയിലേക്കാണ് സംഘടന നീങ്ങുന്നത്. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ചൊരു വ്യക്തത ഇതുവരെ ഉണ്ടായിട്ടില്ല. പ്രൊവിഡന്റ് ഫണ്ടും ഗ്രാറ്റിവിറ്റിയും ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകാനുണ്ട്. ഈ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധത്തിലേക്ക് കടക്കുന്നത്.

ഇന്നലെ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിതല ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ വിഷുവിന് ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ട ആലോചനകളിലേക്ക് കടക്കുക എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇതേതുടര്‍ന്നാണ് പ്രതിഷേധത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. തൊഴിലാളികളുടെ ആനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്താന്‍  തയാറാകണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. മാനേജ്‌മെന്റ് 13 വര്‍ഷമായി ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. ഇതിന്റെ കൂടി പശ്ചാത്തിലാണ് സമരം.

Share post:

Popular

More like this
Related

നാഷണൽ ഹെറാൾഡ് കേസ്: സോണിയയ്ക്കും രാഹുലിനും എതിരെ കുറ്റപ്പത്രം സമർപ്പിച്ച് ഇഡി

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ...

ആരോഗ്യരംഗത്തെ അശാസ്ത്രീയ സമീപനങ്ങൾക്കെതിരെ കർശന നിയമ നടപടി: മന്ത്രി വീണാ ജോർജ് 

കോഴിക്കോട് : പ്രസവുമുൾപ്പെടെയുള്ള ആരോഗ്യ വിഷയങ്ങളിൽ അശാസ്ത്രീയവും തെറ്റായതുമായ സമീപനങ്ങൾ കൈകൊണ്ടാൽ...