‘കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് പ്രതിഷേധാർഹം; മതവിശ്വാസങ്ങൾ ഹനിക്കുന്ന നടപടി ബഹുസ്വര സമൂഹത്തിനു ചേർന്നതല്ല’: മുഖ്യമന്ത്രി

Date:

തിരുവനന്തപുരം : ഡൽഹി സേക്രഡ് ഹാർട്ട് ചർച്ചിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിതെന്നും ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിനു ചേർന്നതല്ലെന്നും സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി പരാമർശിച്ചു.

സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് ഡൽഹി പോലീസ് അനുമതി നിഷേധിച്ചത്. പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കൾ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാർട്ട് ദേവാലയം. ഇന്ന് വൈകീട്ടായിരുന്നു കുരിശിന്റെ വഴിയെന്ന പേരിൽ കുരുത്തോല പ്രദക്ഷിണം നടത്താൻ തീരുമാനിച്ചത്. അതിനുള്ള അനുമതിയാണ് നിഷേധിച്ചത്. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി തടഞ്ഞതെന്നായിരുന്നു വിശദീകരണം. സെൻ്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് ദേവാലയത്തിലേക്കാണ് പ്രദക്ഷിണം നിശ്ചയിച്ചിരുന്നത്. പകരം ഉച്ചക്ക് ശേഷം പള്ളി വളപ്പിൽ പ്രദക്ഷിണം നടക്കും.

Share post:

Popular

More like this
Related

ജാതി സെൻസസ് എന്ന കോൺഗ്രസ് ആശയം പ്രധാനമന്ത്രി അംഗീകരിച്ചു; സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി

ന്യൂഡൽഹി : അടുത്ത ദേശീയ സെൻസസിൽ ജാതി സെൻസസ് ഉൾപ്പെടുത്താനുള്ള കേന്ദ്ര...

‘വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിൻ്റെ പ്രാരംഭം കുറിക്കൽ; LDF സർക്കാരിൻ്റ നിശ്ചയദാർഢ്യത്തിൻ്റെ പ്രതീകം’ മുഖ്യമന്ത്രി

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിൻ്റെ പ്രാരംഭം കുറിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി...

പഹൽഗാം ആക്രമണം: പ്രത്യേക പാർലമെൻ്റ് സമ്മേളനം ആവശ്യപ്പെട്ട്  പ്രാധാനമന്ത്രിക്ക് കോൺഗ്രസിൻ്റെ കത്ത്

ന്യൂഡൽഹി : പഹൽഗാം ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാനും കൂട്ടായ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും...