ആന്ധ്രപ്രദേശിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം ; 2 സ്ത്രീകളടക്കം 8 പേർ മരിച്ചു, 7 പേർക്ക് ഗുരുതര പരുക്ക്

Date:

വിശാഖപട്ടണം : അനകപ്പള്ളെ ജില്ലയിൽ കൊട്ടവുരത്‌ല മണ്ഡലത്തിലെ പടക്ക നിർമ്മാണ യൂണിറ്റിൽ അത്യുഗ്രൻ സ്‌ഫോടനം. രണ്ട് സ്ത്രീകളടക്കം എട്ട് തൊഴിലാളികൾ മരിച്ചു. ഏഴ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതര പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തിൽ പടക്കനിർമ്മാണ യൂണിറ്റ് പൂർണ്ണമായും തകർന്നു. അപകടത്തിൽ മരിച്ചവരെല്ലാം കാക്കിനട ജില്ലയിലെ സമർലകോട്ട നിവാസികളാണ്.

പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ച് പരുക്കേറ്റവരെ പുറത്തെത്തിച്ചത്. എട്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് അധികൃതർ പറയുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്. പടക്കനിർമ്മാണ യൂണിറ്റിന് ലൈസൻസ് ഉണ്ടോയെന്ന കാര്യവും പരിശോധനയിലുണ്ട്.

https://twitter.com/jsuryareddy/status/1911378857384361995?t=Q_MzPk-cmb65FjGwfu7Z2w&s=19

Share post:

Popular

More like this
Related

മുനമ്പം വിഷയത്തിൽ പരിഹാരം കാണാൻ മുഖ്യമന്ത്രി ; ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ചു

തിരുവനന്തപുരം : മുനമ്പം വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ. ക്രൈസ്തവ...

സിനിമാസെറ്റിലെ നടൻ്റെ ലഹരി ഉപയോഗം: വിൻസി അലോഷ്യസിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടും

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടൻ ലഹരി ഉപയോഗിച്ചെന്ന നടി വിൻസി അലോഷ്യസിൻ്റെവെളിപ്പെടുത്തലിൽ...

വിൻ‌സിയുടെ തുറന്നുപറച്ചിൽ വടിയെടുത്ത് ‘അമ്മ’ ; പരാതി നൽകിയാൽ നടപടി

കൊച്ചി : ചിത്രീകരണ സമയത്ത് സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി...