മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ല, നടക്കുന്നത് വ്യാജ പ്രചാരണം’: മന്ത്രി വി ശിവൻകുട്ടി

Date:

തിരുവനന്തപുരം : മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് കൂടുതൽ സീറ്റുകൾ അനുവദിച്ചത് എൽ ഡി എഫ് സർക്കാരാണ്. സീറ്റ് ഇല്ലെന്നത് ചിലർ നടത്തുന്ന വ്യാജ പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു. ഒരു വിദ്യാർത്ഥിക്കും പഠനത്തിന് ഉള്ള അവസ്ഥ ഇല്ലാതാക്കരുത് എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

മലപ്പുറം ജില്ലയിൽ മാത്രം ഈ വർഷം എസ്.എസ്.എൽ.സി. പാസ്സായ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിനായി വിവിധ മേഖലകളിൽ 80,670 സീറ്റുകൾ ഉപരിപഠനത്തിനായി ഉണ്ട്. എന്നാൽ ഈ വസ്തുതകൾ അംഗീകരിക്കാതെയാണ് ഒന്നാം അലോട്ട്‌മെന്റ് തുടങ്ങുന്നതിന് മുന്നെ സമരം ആരംഭിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.

മലപ്പുറം ജില്ലയിൽ ആകെ അപേക്ഷകർ – എൺപത്തി രണ്ടായിരത്തി നാന്നൂറ്റി അറുപത്തിയാറ് ആണ്. ഇതിൽ ഏഴായിരത്തി അറുന്നൂറ്റിയാറ് പേർ ജില്ലയ്ക്ക് പുറത്തുള്ളവരും. എഴുപത്തി നാലായിരത്തി എണ്ണൂറ്റി അറുപത് പേർ ജില്ലയ്ക്ക് അകത്തുള്ളവരുമാണ്. മലപ്പുറം ജില്ലയിൽ അപേക്ഷ സമർപ്പിച്ച എൺപത്തിരണ്ടായിരത്തി നാന്നൂറ്റി അറുപത്തിയാറ് പേരിൽ. നാലായിരത്തി മുന്നൂറ്റി അമ്പത്തി രണ്ട് പേർക്ക് മറ്റു ജില്ലകളിൽ പ്രവേശനം ലഭിച്ചെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മലപ്പുറം ജില്ലയിലെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ വിദ്യാർത്ഥി സംഘടനകളുമായി മന്ത്രി നാളെ ചർച്ച നടത്തും.

ReplyForward

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...