രാജ്യത്തെ ടോൾ പ്ലാസകളിൽ ഉപഗ്രഹ അധിഷ്ഠിത സംവിധാനം വരുന്നു. ഇനി വാഹനങ്ങള്‍ ടോള്‍ പ്ലാസകളില്‍ നിര്‍ത്തേണ്ടിവരില്ല.15 ദിവസത്തിനുള്ളില്‍ ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സുഗമമായ യാത്രയ്ക്കും ഹൈവേകളിലെ തിരക്ക് കുറയ്ക്കുന്നതിനുമായാണ് പുതിയ സംവിധാനം.
:
ഇന്ത്യയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നയമെന്ന് ഗഡ്കരി പറഞ്ഞു.
വാഹനങ്ങള്‍ ഉപഗ്രഹം വഴി ട്രാക്ക് ചെയ്യപ്പെടും. വാഹനവുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ടോള്‍ കുറയ്ക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി വാഹനങ്ങള്‍ ടോള്‍ പ്ലാസകളില്‍ നിർത്തേണ്ടതില്ല. പകരം, നൂതന ട്രാക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഗ്രഹ ഇമേജിംഗിന്റെ അടിസ്ഥാനത്തില്‍ ടോള്‍ നിരക്കുകള്‍ സ്വയമേവ കുറയ്ക്കും. നീണ്ട ക്യൂകള്‍ ഇല്ലാതാക്കുക, ഇന്ധനം ലാഭിക്കുക, ദേശീയ പാതകളിലെ യാത്രാ സമയം കുറയ്ക്കുക എന്നിവയാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.