കൊച്ചി : ചിത്രീകരണ സമയത്ത് സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ ആരോപണം മുഖവിലക്കെടുത്ത് താരസംഘടനയായ അമ്മ. സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റി നടിയുടെ ആരോപണം ചർച്ച ചെയ്തു. ആരോപണവിധേയനായ നടനെതിരെ വിൻസി പരാതി നൽകിയാൽ നടപടിയെടുക്കാമെന്നും അമ്മ അറിയിച്ചു. വിൻസിയുടെ തുറന്നുപറച്ചിൽ അഭിനന്ദനാർഹമാണെന്ന് അമ്മ അഭിപ്രായപ്പെട്ടു.
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ല എന്ന് നടി നിലപാടെടുത്തിരുന്നു. ഒരു സിനിമാ സെറ്റിൽ വെച്ചുണ്ടായ മോശം അനുഭവം മൂലമാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നയിരുന്നു നടിയുടെ വെളിപ്പെടുത്തൽ.