തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷ്, ആ സ്ഥാനം വിട്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിൻ്റെ പ്രവൃത്തിയിൽ സ്നേഹാദരവ് പ്രകടിപ്പിച്ച് കുറിച്ച പോസ്റ്റിനെ വിവാദമാക്കിയവർക്കുള്ള മറുപടിയുമായി ദിവ്യ.എസ്.അയ്യർ. ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടുപോകുമ്പോൾ സ്നേഹാദരവ് അർപ്പിക്കുന്നത് പതിവാണെന്നും അത് ഇനിയും തുടരുമെന്നുമാണ് ദിവ്യ.എസ്.അയ്യരുടെ കുറിപ്പ്. കോണ്‍ഗ്രസ് പാർട്ടിക്കകത്തു നിന്നുള്ള വിമര്‍ശനങ്ങൾ സൈബർ ആക്രമണത്തിൻ്റെ പാതയിലേക്ക് നീക്കിയപ്പോഴും തൻ്റെ നിലപാടിലുറച്ചാണ് ദിവ്യ എസ്. അയ്യര്‍ മറുപടികുറിപ്പും പോസ്റ്റ് ചെയ്തിട്ടുള്ളത്.
ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് :
‘മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേൾക്കുന്നുണ്ട്. എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടു പോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവു അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവു ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത