ഇന്ത്യൻ വിദ്യാർത്ഥിനി കാനഡയിൽ കൊല്ലപ്പെട്ടു ; മരണം ബസ് കാത്തുനിൽക്കുന്നതിനിടെ വെടിയേറ്റ്

Date:

(Photo Courtesy : X/ Hamilton Police)

ഒട്ടാവ : ഇന്ത്യൻ വിദ്യാർത്ഥിനി കാനഡയിൽ കൊല്ലപ്പെട്ടു.
ബസ് കാത്തുനിൽക്കുന്നതിനിടെയുണ്ടായ വെടിവയ്പ്പിലായിരുന്നു അന്ത്യം. മൊഹാക് കോളജിലെ വിദ്യാർത്ഥിനിയും പഞ്ചാബ് സ്വദേശിയുമായ ഹർസിമ്രത് രൺധാവ (22) ആണ് കൊല്ലപ്പെട്ടത്. ഒന്റേറിയോയിലെ ഹാമിൽട്ടണിലാണ് സംഭവം. രണ്ടു വാഹനങ്ങളിലായെത്തിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഹർസിമ്രത്തിനു വെടിയേൽക്കുകയായിരുന്നു.

പോലീസ് എത്തിയപ്പോൾ, നെഞ്ചിൽ വെടിയേറ്റ നിലയിലാണ് ഹർസിമ്രത്തിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കറുത്ത കാറിലെ യാത്രക്കാരൻ വെളുത്ത കാറിൽ സഞ്ചരിച്ചിരുന്നവർക്ക് നേരെ വെടിയുതിർത്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ വെടിയുണ്ടയാണ് ഹർസിമ്രതിന്റെ ദേഹത്ത് പതിച്ചത്. വെടിവയ്പ്പിനു തൊട്ടുപിന്നാലെ വാഹനങ്ങൾ സ്ഥലം വിട്ടു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഹർസിമ്രത്തിന്റെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Share post:

Popular

More like this
Related

അർജൻ്റീന ഫുട്ബോൾ ടീം കേരള മണ്ണിൽ പന്ത് തട്ടും; വീണ്ടും പ്രഖ്യാപനവുമായി കായികമന്ത്രി

മലപ്പുറം : മെസി കേരളത്തിലെത്തുമെന്ന് വീണ്ടും കായിക മന്ത്രി വി അബ്ദുറഹിമാൻ....

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിർണ്ണയത്തിൽ കേരളത്തിന് അഭിമാനകരമായ ചുവടുവയ്പ്; 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലർ സങ്കേതം വിജയം

തിരുവനന്തപുരം : അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത്...

7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും; കനേഡിയൻ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു

ന്യൂഡൽഹി : കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ച് ഈ...