ട്വൻ്റി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഓസീസിനെയും പരാജയപ്പെടുത്തി ടീം ഇന്ത്യ സെമിയിലേക്ക്. സെമിയിൽ ഇംഗ്ലണ്ടായിരിക്കും ഇന്ത്യയുടെ എതിരാളികൾ. സൂപ്പർ എട്ടിലെ മൂന്നു മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം
206 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനേ സാധിച്ചുള്ളൂ. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഡേവിഡ് വാർണറെ (6) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച ട്രാവിസ് ഹെഡ് – ക്യാപ്റ്റൻ മിച്ചൽ മാർഷ് സഖ്യം 81 റൺസിന്റെ കൂട്ടുകെട്ടുമായി മുന്നോട്ടു കുതിച്ചു. ഓസീസ് മത്സരത്തിൽ പിടിമുറുക്കും എന്ന ഘട്ടത്തിൽ ക്യാപ്റ്റൻ ബൗൾ ചെയ്യാനായി കുൽദീപ് യാദവിനെ വിളിച്ചത് ഫലം കണ്ടു. കുൽദ്ദീപിൻ്റെ പന്തിൽ മാർഷിനെ കിടിലൻ ക്യാച്ചിലൂടെ പുറത്താക്കി അക്ഷർ പട്ടേൽ കൂട്ടുകെട്ട് പൊളിച്ചു.. പല തവണ ഇന്ത്യൻ ഫീൽഡർമാരർ നീട്ടിക്കൊടുത്ത മാർഷിലിൻ്റെ ബാറ്റിംഗ് ആയുസ്സിണ് ഇതോടെ പൊലിഞ്ഞത്. 28 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 37 റൺസായിരുന്നു മാർഷിന്റെ സമ്പാദ്യം. ശേഷം ഹെഡ് പയറ്റി നോക്കി. 43 പന്തിൽ നിന്ന് നാല് സിക്സും ഒമ്പത് ഫോറുമടക്കം 76 റൺസെടുത്ത ഹെഡിൻ്റെ വിക്കറ്റ് 16-ാം ഓവറിൽ ബുംറ എടുക്കുന്നതുവരെ കളി എങ്ങോട്ടും തിരിയാം എന്ന അവസ്ഥയിലായിരുന്നു.. മാത്യു വെയ്ഡനേയും ‘(1) . അപകടകാരിയായ ടിം ഡേവിഡിനെയും (15) 17 ാം ഓവറിൽ മടക്കിയ അർഷ്ദീപ് മത്സരം പൂർണമായും ഇന്ത്യയുടെ വരുതിയിലാക്കി. അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ ശരിക്കും പിടിമുറുക്കിയതോടെ ഓസിസ് മുട്ടുമടക്കി. മൂന്നു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും ഇന്ത്യയ്ക്കായി ബൗളിങ്ങിൽ തിളങ്ങി.
സെഞ്ചുറിക്ക് എട്ടു റൺസകലെ (92) പുറത്തായ രോഹിത്തിന്റെ ഇന്നിങ്സ് മികവിൽ 20 ഓവറിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തിരുന്നു. വെറും 41 പന്തിൽ നിന്ന് എട്ടു സിക്സും ഏഴു ഫോറുമടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്സ്.