കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ‌ മലയാളിയും

Date:

കൊച്ചി : ജമ്മു കശ്മീരിലെ പഹൽഗാമിൽ‌ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി മങ്ങാട്ടുറോഡിൽ എൻ രാമചന്ദ്രൻ‌ (65) ആണ് കൊല്ലപ്പെട്ടത്. മകളുടെ മുന്നിൽ വെച്ചാണ് ഭീകരാക്രമണത്തിൽ രാമചന്ദ്രന് വെടിയേറ്റതെന്നാണ് ആദ്യ വിവരം. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മറ്റു കുടുംബാം​ഗങ്ങൾ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
ഹൈദരാബാദ് സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മനീഷ് രഞ്ജനും കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളും ഭീകരാക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു ഹരിയാന സ്വദേശിയായ വിനയ് നർവാൾ. വിനയുടെ കല്യാണം ഏപ്രിൽ 16നാണ് കഴിഞ്ഞതെന്നാണ് വിവരം. വിനയ് നർവാളിനൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.

ഭാര്യക്കും മക്കൾക്കും മുന്നിൽ വെച്ചാണ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ മനീഷിന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ലീവ് ട്രാവൽ കൺസഷനോടെ കശ്മീരിൽ യാത്ര വന്നതായിരുന്നു ബിഹാർ സ്വദേശിയായ മനീഷ്. ഐബിയുടെ ഹൈദരാബാദിലെ മിനിസ്റ്റീരിയൽ ഓഫിസിൽ ആണ് കഴിഞ്ഞ രണ്ട് വർഷമായി ജോലി ചെയ്തു വരികയായിരുന്നു.

Share post:

Popular

More like this
Related

തിരുവാതുക്കൽ ഇരട്ടക്കൊല: കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിത്തിന്‍റേത് ; പ്രതിയെ സ്ഥിരീകരിച്ച് പോലീസ്

കോട്ടയം: കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി...

രാമചന്ദ്രന്റെ മരണവാർത്ത അത്യന്തം വേദനാജനകം – മുഖ്യമന്ത്രി; കേരളീയർക്ക് സഹായം ലഭ്യമാക്കാൻ നോര്‍ക്കയ്ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന്...

കേരളം സമ്പൂർണ്ണ ഇ-സ്റ്റാമ്പിങ്ങിലേക്ക്; നേട്ടം സ്വന്തമാക്കിയ ആദ്യ സംസ്ഥാനം

തിരുവനന്തപുരം : സമ്പൂർണ്ണ ഇ-സ്റ്റാമ്പിങ് എന്ന നേട്ടം സ്വന്തമാക്കി കേരളം.  രജിസ്‌ട്രേഷൻ...